എസ്.െഎ.സി ജിദ്ദ പ്രവാസി സഹായ ഹസ്തം വിതരണം ആരംഭിച്ചു
text_fieldsജിദ്ദ: കോവിഡ് പ്രതിസന്ധിക്കിടയിൽ അവധിക്ക് പോയി തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ എസ്.ഐ.സി അംഗങ്ങളായ ജിദ്ദ പ്രവാസികൾക്ക് സമസ്ത ഇസ്ലാമിക് സെൻറർ ജിദ്ദ സെൻട്രൽ കമ്മിറ്റി ആവിഷ്കരിച്ച 'എസ്.ഐ.സി ജിദ്ദ പ്രവാസി സഹായ ഹസ്തം 2021' സാമ്പത്തിക സഹായം വിതരണം ആരംഭിച്ചു.
എസ്.ഐ.സി ജിദ്ദ രൂപം നൽകിയ 'പ്രവാസി സഹായ ഹസ്തം 2021' ജിദ്ദയിലെ നാല് മേഖല കമ്മിറ്റികൾക്ക് കീഴിലെ 43 ഏരിയ കമ്മിറ്റികൾ മുഖേന ഓൺലൈൻ രജിസ്ട്രേഷൻ വഴി സ്വീകരിച്ച അപേക്ഷകളിൽ ഓരോ അംഗങ്ങൾക്കുമാണ് സഹായം നൽകുന്നത്. ആഗസ്റ്റ് 20 വരെ ലഭിച്ച അപക്ഷകൾ വിലയിരുത്തുന്നതിനും അംഗീകാരം നൽകുന്നതിനുമായി ചേർന്ന സെൻട്രൽ കമ്മിറ്റി സെക്രേട്ടറിയറ്റ് അംഗങ്ങളുടെയും മേഖലാ-ഏരിയ കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത സംഗമത്തിലാണ് സഹായ വിതരണ പദ്ധതി പ്രഖ്യാപനം നടത്തിയത്. ഓൺലൈൻ യോഗം ചെയർമാൻ നജുമുദ്ദീൻ ഹുദവി കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷതവഹിച്ചു.
അൻവർ തങ്ങൾ കൽപകഞ്ചേരി പ്രാർഥന നടത്തി. ഉസ്മാൻ എടത്തിൽ രജിസ്ട്രേഷൻ വിശകലനം നടത്തി.
കാരുണ്യ പ്രവർത്തനങ്ങളുടെ മഹത്ത്വം വിവരിക്കുന്ന പ്രവാചക അധ്യാപനങ്ങൾ സവിസ്തരം പ്രതിപാദിച്ചു കൊണ്ട് അബൂബക്കർ ദാരിമി ആലംപാടി ഉദ്ബോധന പ്രസംഗം നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി നേതാക്കളായ അസീസ് പറപ്പൂർ, സൽമാൻ ദാരിമി, വിവിധ മേഖല - ഏരിയ കമ്മിറ്റികളെ പ്രതിനിധാനംചെയ്ത് അബ്ദുറഹ്മാൻ ഫൈസി വിളയൂർ, ജാബിർ നാദാപുരം, ബഷീർ മാസ്റ്റർ പനങ്ങാങ്ങര, നിസാർ, ഗഫൂർ ദാരിമി, അക്ബറലി മോങ്ങം തുടങ്ങിയർ സംസാരിച്ചു.
എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി അൻവർ ഫൈസി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.