ജപ്തിയുടെ മറവില്‍ നിരപരാധി വേട്ട; എസ്.ഐ.സി നേതാക്കൾ മന്ത്രിയെ കണ്ടു
text_fieldsദമ്മാം: പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ അധികൃതര്‍ നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമ്മാം ചാപ്റ്റർ എസ്.ഐ.സി ദമ്മാമിലെത്തിയ കേരള റവന്യൂ മന്ത്രി കെ. രാജനെ കണ്ടു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. അക്രമകാരികളെ കൃത്യമായി കണ്ടെത്തി അവരെ നിയമത്തിന് വിട്ടുകൊടുക്കണം എന്ന പക്ഷത്തുതന്നെയാണ്. ഇത്തരം വിഷയങ്ങളിൽ പക്ഷപാതങ്ങളില്ലാതെ മുന്നോട്ടുപോകാൻ സർക്കാറിന് എല്ലാവിധ പിന്തുണയും ഞങ്ങൾ അറിയിക്കുന്നു. അതുപക്ഷേ, തീര്‍ത്തും കുറ്റവാളികള്‍ക്കെതിരെ മാത്രമായിരിക്കണം.
അതിന്റെ പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അരുത്. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നതില്‍ പങ്ക് സുവ്യക്തമാകുകയും ഹര്‍ത്താല്‍ ദിനത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളോ അക്രമങ്ങളോ നടത്തിയതായി തെളിയിക്കപ്പെടുകയും ചെയ്തവരെ മാത്രമേ നിയമ നടപടികള്‍ക്ക് വിധേയമാക്കാവൂ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പി.എഫ്.ഐയുമായോ അവരുടെ ഹർത്താലുമായോ ഒരു ബന്ധവുമില്ലാത്ത, അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന, തീര്‍ത്തും സമാധാനപരമായി ജീവിക്കുന്ന പൊതുപ്രവർത്തകരും നാട്ടില്‍ ഒരു സംഘര്‍ഷത്തിലും ഭാഗഭാക്കാകുകയോ ഒരു പെറ്റി കേസില്‍ പോലും പ്രതിചേര്‍ക്കപ്പെടുകയോ ചെയ്യാത്ത, ഹർത്താൽ ദിനത്തിൽ സ്ഥലത്തില്ലാത്ത, വർഷങ്ങളായി നാട്ടിൽ പോകാത്ത പ്രവാസികളും റവന്യൂ റിക്കവറിയുടെ പേരിൽ വേട്ടയാടപ്പെടുന്നുണ്ട്.
ഇത് ഗുരുതര വീഴ്ചയായി തങ്ങൾ വിലയിരുത്തുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഈ വസ്തുത സർക്കാർ തിരിച്ചറിയണമെന്നും റവന്യൂ വകുപ്പ് നടത്തുന്ന ജപ്തി നടപടികളില്‍ സംഭവിച്ച ഗുരുതര പാകപ്പിഴവുകള്‍ തിരുത്തണമെന്നും നിരപരാധികള്‍ ജപ്തി നടപടികള്‍ക്ക് വിധേയമായതിനെക്കുറിച്ച് അന്വേഷണം നടത്തി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്.ഐ.സി നിവേദനത്തിൽ ആവശ്യപ്പെട്ടു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എസ്.ഐ.സി ഭാരവാഹികളായ സവാദ് ഫൈസി വർക്കല, മൻസൂർ ഹുദവി കാസർകോട്, ഉമർ വളപ്പിൽ, മജീദ് വാണിയമ്പലം, അനീസ് മഞ്ചേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.