എസ്.ഐ.സി ‘മനുഷ്യജാലിക’യും ചതുർമാസ കാമ്പയിൻ സമാപനവും
text_fieldsറിയാദ്: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ‘മനുഷ്യജാലിക’ പരിപാടിയും എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ചതുർമാസ സംഘടന ശാക്തീകരണ കാമ്പയിൻ സമാപനവും റിയാദ് ഡി-പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കാമ്പയിൻ സമാപന സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഉമർ ഫൈസി ചെരക്കാപറമ്പ് പ്രസീഡിയം നിയന്ത്രിച്ചു. വർക്കിങ് സെക്രട്ടറി ശമീർ പുത്തൂർ കാമ്പയിൻ ഉപസംഹാരം നിർവഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഷാഫി തുവ്വൂർ അടുത്ത വർഷത്തെ കർമപദ്ധതി വിശദീകരിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ സൈതലവി ഫൈസി പനങ്ങാങ്ങര പ്രാർഥന നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുറഹ്മാൻ ഹുദവി സ്വാഗതവും ഷിഫ്നാസ് ശാന്തിപുരം നന്ദിയും പറഞ്ഞു.
മനുഷ്യജാലികയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി സൗദി നാഷനൽ വർക്കിങ് സെക്രട്ടറി ഷാഫി ദാരിമി പുല്ലാര പ്രമേയ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാലിഹ് ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു.
വൈസ് പ്രസിഡൻറ് ബഷീർ താമരശ്ശേരി മനുഷ്യജാലിക പ്രമേയം അവതരിപ്പിച്ചു. ശുഐബ് പനങ്ങാങ്ങര, ജയൻ കൊടുങ്ങല്ലൂർ, ഷാഫി ചിറ്റത്തുപാറ, അബൂബക്കർ ഫൈസി ചെങ്ങമനാട് എന്നിവർ സംസാരിച്ചു. മുസ്തഫ ബാഖവി പെരുമുഖം സമാപന പ്രാർഥന നടത്തി. അബൂബക്കർ ഫൈസി വെള്ളില, എൻ.സി. മുഹമ്മദ് ഹാജി, ഷാഫി ഹുദവി ഓമശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. അഷറഫ് കൽപ്പകഞ്ചേരി, കബീർ വൈലത്തൂർ, സുധീർ ചമ്രവട്ടം, മുബാറക്ക് അരീക്കോട്, അബ്ദുൽ ഗഫൂർ ചുങ്കത്തറ, മൻസൂർ വാഴക്കാട്, മുഹമ്മദ് റാഫി പുറവൂർ, ഷാജഹാൻ കൊല്ലം, അഷ്റഫ് വളാഞ്ചേരി, അസൈനാർ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് വേങ്ങര സ്വാഗതവും വാദിനൂർ അമീർ സജീർ ഫൈസി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.