എസ്.ഐ.സി രാഷ്ട്രരക്ഷ സംഗമം
text_fieldsദമ്മാം: ഇന്ത്യയുടെ 77ാമത് സ്വതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദമ്മാം സമസ്ത ഇസ്ലാമിക് സെൻററിെൻറ ആഭിമുഖ്യത്തിൽ ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ ശീർഷകത്തിൽ രാഷ്ട്രരക്ഷ സംഗമം സംഘടിപ്പിച്ചു. റോയൽ മലബാർ ഹാളിൽ നടന്ന പരിപാടി പ്രസിഡൻറ് സവാദ് ഫൈസി വർക്കല ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മൻസൂർ ഹുദവി അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ പൂനൂർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹമീദ് വടകര, നൗഷാദ് ഇരിക്കൂർ, പ്രവീൺ, ചന്ദ്രമോഹൻ, അഹ്മദ്, സാബിത് മംഗലാപുരം എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ മൗലവി അറക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇബ്രാഹീം ഓമശ്ശേരി, മാഹീൻ വിഴിഞ്ഞം, ഉമർ വളപ്പിൽ, അഷ്റഫ് അശ്റഫി കരിമ്പ എന്നിവർ സംസാരിച്ചു. ബാസിത്ത് പട്ടാമ്പി സ്വാഗതവും മുനീർ കൊടുവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.