എസ്.െഎ.സി റിയാദ് വാവാട് കുഞ്ഞിക്കോയ ഉസ്താദ് അനുസ്മരണ സംഗമം
text_fieldsറിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.െഎ.സി) റിയാദ് ഘടകം പ്രഗല്ഭ സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാരുടെ പേരിൽ അനുസ്മരണവും മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചു. ദഅ്വ സെൽ നടത്തി വരാറുള്ള ദ്വൈവാര ക്ലാസിനോടനുബന്ധിച്ചു നടന്ന പരിപാടി എസ്.ഐ.സി റിയാദ് ട്രഷറർ റസാഖ് വളക്കൈ ഉദ്ഘാടനം ചെയ്തു.
വാദിനൂർ ചീഫ് അമീർ ബഷീർ ഫൈസി ചുങ്കത്തറ മയ്യിത്ത് നമസ്കാരത്തിനു നേതൃത്വം നൽകി. കേരളത്തിലെ നാനാ തുറയിലുള്ള അനേകം ആളുകൾക്ക് തങ്ങളുടെ ആത്മീയ സംസ്കരണത്തിന് വഴിതെളിയിച്ച തലയെടുപ്പുള്ള ഒരു പണ്ഡിത ശ്രേഷ്ഠനായിരുന്നു വാവാട് ഉസ്താദ് എന്ന് പ്രസംഗകർ പറഞ്ഞു.
ലാളിത്യം ജീവിതരീതിയാക്കി ഉന്നത പന്ഥാവിലേക്ക് മുന്നേനടന്ന ഒരു മഹാ മനീഷിയെയാണ് അദ്ദേഹത്തിെൻറ വിയോഗത്തിലൂടെ നഷ്ടമായതെന്നും അനുസ്മരിച്ച് സംസാരിച്ച എൻ.സി. മുഹമ്മദ് ഹാജി, സൈതലവി ഫൈസി പനങ്ങാങ്ങര, മുജീബ് ഫൈസി മമ്പാട് എന്നിവർ പറഞ്ഞു. ഉമർ ഫൈസി സ്വാഗതം ആശംസിച്ചു. അബൂബക്കർ ഫൈസി വെള്ളില, മഷ്ഹൂദ് കൊയ്യോട്, മൻസൂർ വാഴക്കാട്, ഗഫൂർ ചുങ്കത്തറ, ജുനൈദ് മാവൂർ, കുഞ്ഞിപ്പ തവനൂർ, ഫാസിൽ കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.