എസ്.ഐ.സി താഇഫ് സെൻട്രൽ കമ്മിറ്റി ‘മനുഷ്യ ജാലിക’ സംഘടിപ്പിച്ചു
text_fieldsതാഇഫ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിെൻറ കരുതൽ’ എന്ന പ്രമേയത്തിൽ ‘മനുഷ്യ ജാലിക’യും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ജനറൽ സെക്രട്ടറിയായ നാസർ ഫൈസി കൂടത്തായിക്ക് സ്വീകരണവും നൽകി.
അഹ്മദ് ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയുടെ മഹിതമായ മതേതര മൂല്യങ്ങൾക്ക് വിള്ളൽ വീഴ്ത്തി മതസ്പർദകളുടെയും വിഭാഗീയതയുടെയും വഴിവെട്ടിയ വിദ്വേഷ രാഷ്ട്രീയ വക്താക്കളുടെ കുടിലതകൾക്ക് മുന്നിൽ മുട്ടുമടക്കാതെ ആർജവത്തോടെ രാജ്യരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സൈതലവി ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി താഇഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് മുഖ്യാതിഥിയായിരുന്നു. ബശീർ താനൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അബ്ദുൽ ജബ്ബാർ കരുളായി ഗാനമാലപിച്ചു. നാസർ ഫൈസി കൂടത്തായിക്കുള്ള ഉപഹാരം എസ്.ഐ.സി സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി സൈതലവി ഫൈസിയും, ശിഹാർ ഏരിയ കമ്മിറ്റിക്കു വേണ്ടി അബ്ദുൽ ഹമീദ് പെരുവള്ളൂരും എസ്.ഐ.സി കർണാടകക്കുവേണ്ടി ഹസൈനാർ മംഗലാപുരവും കൈമാറി.
ശാഫി ദാരിമി പാങ്ങ്, സ്വാലിഹ് ഫൈസി കൂടത്തായ്, യാസർ കാരക്കുന്ന്, സക്കീർ മങ്കട, സയ്യൂഫ് കൊടുവള്ളി, അലി ഒറ്റപ്പാലം, അബ്ദുറഹിമാൻ വടക്കാഞ്ചേരി, ജലീൽ കട്ടിലശ്ശേരി, അഷ്റഫ് താനാളൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് റഹ്മാനി പെരിന്തൽമണ്ണ സ്വാഗതവും അബ്ദുല്ലത്തീഫ് ഫറോക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.