സമസ്ത നേതാക്കൾക്ക് എസ്.ഐ.സി സ്വീകരണം നൽകി
text_fieldsസമസ്ത കേരള ജംയത്തുൽ ഉലമ ട്രഷറർ കോയ്യോട് ഉമർ ഉസ്താദ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ എ.കെ. അബ്ദുൽ ബാഖവി എന്നിവരെ എസ്.ഐ.സി ഭാരവാഹികൾ സ്വീകരിക്കുന്നു
റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യയുടെ പ്രചരണാർഥം സൗദി അറേബ്യയിൽ എത്തിയ സമസ്ത കേരള ജംയത്തുൽ ഉലമ ട്രഷററും ജില്ലാ പ്രസിഡൻറുമായ കോയ്യോട് ഉമർ ഉസ്താദ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പറും കണ്ണൂർ ജില്ലാ എസ്.എം.എഫ് ജനറൽ സെക്രട്ടറിയുമായ എ.കെ. അബ്ദുൽ ബാഖവി എന്നിവരെ സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ഭാരവാഹികൾ സ്വീകരിച്ചു.
റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽ എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി നേതാക്കളായ അലവിക്കുട്ടി ഒളവട്ടൂർ, ശാഫി ദാരിമി പുല്ലാര, എൻ.സി. മുഹമ്മദ് ഹാജി, ജാമിഅ അസ്അദിയ്യ ഇസ്ലാമിയ പ്രതിനിധികളായ വി.കെ. മുഹമ്മദ് വേങ്ങാട്, അബ്ദുറസാഖ് വളക്കൈ, അബ്ദുൽ മജീദ് പെരുമ്പ, എം.ടി.പി. മുനീർ അസ്അദി, പി.ടി.പി. മുഖ്താർ, ഹുസൈൻ കുപ്പം, മുർശിദ് പെടേന, അശ്റഫ് പെടേന, മുശ്താഖ് തട്ടുമ്മൽ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.