'സിദ്ധീഖ് കാപ്പന്റെ ജാമ്യം ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നത്'
text_fieldsജിദ്ദ: മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി വിലയിരുത്തി. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങൾ ഒന്നൊന്നായി പിടിച്ചടക്കി എതിർ ശബ്ദങ്ങളെ ആൾക്കൂട്ട കൊലപാതകങ്ങളിലൂടെയും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തും ഹിന്ദു രാഷ്ട്രത്തിനു വേണ്ടിയുള്ള മുന്നൊരുക്കത്തിനിടയിൽ സുപ്രീംകോടതി സംഘ്പരിവാർ ഫാഷിസ്റ്റ് ശക്തികൾക്ക് നൽകിയ പ്രഹരമാണിതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് കോയിസ്സൻ ബീരാൻകുട്ടി പറഞ്ഞു.
വരുംനാളുകളിൽ രാജ്യത്തിനകത്ത് ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ഇത് ഊർജ്ജം പകരുമെന്നും പൗരന്മാർക്കിടയിൽ വർഗീയതയും ചേരിതിരിവും സൃഷ്ടിച്ച് രാജ്യത്തിന്റെ പൊതുമുതൽ ചുളുവിലക്ക് കോർപറേറ്റുകൾക്ക് വിറ്റഴിക്കുന്ന സംഘ്പരിവാർ നേതാക്കളെ രാജ്യത്തിന്റെ നിയമവ്യവസ്ഥകൾക്ക് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുട്ടി, റാഫി ചേളാരി, യഹൂട്ടി തിരുവേഗപ്പുറ, മുക്‌താർ ഷൊർണൂർ, ജംഷിദ് ചുങ്കത്തറ, റഫീഖ് പഴമള്ളൂർ, ഹസൻ മങ്കട തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.