‘സിജി’ ജുബൈൽ കരിയർ ശിൽപശാല സംഘടിപ്പിച്ചു
text_fieldsജുബൈൽ: പുതുതായി ജോലി തേടുന്നവർക്കും നിലവിലുള്ള ജോലിയിൽ പുരോഗതി ആഗ്രഹിക്കുന്നവർക്കുമായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജുബൈൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘പ്രഫഷനൽ കരിയർ അഡ്വാൻസ്മെന്റ് പ്രോഗ്രാം’ എന്ന തലക്കെട്ടിൽ കരിയർ ശിൽപശാല സംഘടിപ്പിച്ചു. കിംസ് ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി യുവതീ-യുവാക്കൾ പങ്കെടുത്തു.
സോഫ്റ്റ് സ്കിൽ ട്രെയിനറും ലൈഫ് കോച്ചുമായ സഫയർ മുഹമ്മദ്, സീനിയർ പ്രോജക്ട് മാനേജർ സുബൈർ നടുത്തൊടി മണ്ണിൽ, ഐ.ടി വിദഗ്ധൻ ശിഹാബ് മങ്ങാടൻ എന്നിവരാണ് വിവിധ സെഷനുകൾ നയിച്ചത്. കരിയർ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ജോലി അഭിമുഖം എങ്ങനെ ക്രിയാത്മകമായി നേരിടാം, ജോലി തേടുന്നതിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം, ജോലിക്കനുസൃതമായി ബയോഡാറ്റ തയാറാക്കുന്നതിൽ എ.ഐ ടൂളുകളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. സീനിയർ സയന്റിസ്റ്റ് ഡോ. ജൗഷീദ്, ചാപ്റ്റർ അംഗം പി.കെ. നൗഷാദ് എന്നിവർ നേതൃത്വം നൽകിയ മോക്ക് ഇൻറർവ്യൂ മോഡലുകളും പരിപാടിയിൽ ആവിഷ്കരിക്കപ്പെട്ടു.നിസാം യാക്കൂബ് അലി, സമീർ ആലുവ, അജ്മൽ സാബു, റഷീദ് കൈപ്പാക്കിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചാപ്റ്റർ അംഗം ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും ചെയർമാൻ അബ്ദുൽ റഊഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.