പാട്ടിന്മേൽ ആർക്കുമില്ല പ്രത്യേക അവകാശം -ഉണ്ണി മേനോൻ
text_fieldsറിയാദ്: പാട്ടിന്മേൽ ഒരാൾക്ക് മാത്രമായി അവകാശ വാദം ഉന്നയിക്കാനാവില്ലെന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോൻ. പാട്ട് സംഗീത സംവിധായകെൻറയും രചയിതാവിെൻറയും ഗായകെൻറയും പണം മുടക്കുന്ന നിർമാതാവിേൻറതുമാണ്. അതിന്മേൽ എല്ലാവർക്കും അവകാശമുണ്ട്. ഇൗണം നൽകിയയാൾക്കും വരികൾ എഴുതിയയാൾക്കും പാടിയ ആൾക്കും ക്രിയേറ്റീവ് റൈറ്റാണുള്ളത്. ഇവർക്കെല്ലാം പ്രതിഫലം നൽകിയ നിർമാതാവിനുമുണ്ട് അവകാശം. താൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ മുൻകൂർ അനുമതി വാങ്ങാതെ സ്റ്റേജ് ഷോകളിൽ പാടരുതെന്ന് ആവശ്യപ്പെട്ട് സംഗീത സംവിധായകൻ ഇളയരാജ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് വക്കീൽ നോട്ടീസയച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉണ്ണിമേനോൻ.
അതീവ ദുഃഖകരമാണ് ഇൗ സംഭവം. മഹാനായ സംഗീതജ്ഞനാണ് ഇളയരാജ. എസ്.പി ഏറ്റവും കൂടുതൽ പാടിയത് അദ്ദേഹം ഇൗണം പകർന്ന ഗാനങ്ങളുമാണ്. അത് പാടരുതെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസൊക്കെ അയക്കുന്നത് വേദനാകരം എന്നേ പറായാനാവൂ. അതിെൻറയൊന്നും ആവശ്യമുണ്ടായിരുന്നില്ല. വേണമെങ്കിൽ ഇളയരാജക്ക് അത് നേരിട്ട് എസ്.പിയോട് പറയാമായിരുന്നു. ഇരുവർക്കുമിടയിൽ എന്തോ ചെറിയ സൗന്ദര്യ പിണക്കത്തിെൻറ പേരിൽ പെെട്ടന്നുണ്ടായ ഒരു വികാരത്തിൽ അദ്ദേഹത്തിെൻറ അഭിഭാഷകനിൽ നിന്നുണ്ടായ എടുത്തുചാട്ടമെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്നാലും അത് വേണ്ടിയിരുന്നില്ല. സംഗീതത്തിെൻറ കാര്യത്തിൽ പകർപ്പവകാശവും റോയൽറ്റിയുമൊന്നും പ്രായോഗികമാണെന്ന് കരുതുന്നില്ല. സാേങ്കതിക വിദ്യയുടെ വളർച്ച സംഗീതത്തിെൻറ ഗുണനിലവാരത്തെ ബാധിച്ചു എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ഒരു പാെട്ടാക്കെ ഉണ്ടാവുന്നത് സംഗീത സംവിധായകനും പാെട്ടഴുത്തുകാരനും ഗായകനും എല്ലാം കൂടിയിരുന്ന് തനിയെ സൃഷ്ടിക്കപ്പെടുന്ന ഉൗഷ്മളമായ ഒരു അന്തരീക്ഷത്തിൽ നിന്നായിരുന്നു. ഇന്ന് ഇവരാരും പരസ്പരം കാണുക പോലും ചെയ്യുന്നില്ല. കലയെക്കാൾ സാേങ്കതിക വിദ്യക്കാണ് മേധാവിത്വം. അതുകൊണ്ട് തന്നെയാണ് പുതിയ പാട്ടുകൾക്ക് അധികം ആയുസില്ലാതെ പോകുന്നതും. നല്ല പാട്ട് വേണമെന്ന് സംവിധായകന് ദൃഢനിശ്ചയമുണ്ടെങ്കിൽ അതുണ്ടാവുകയും ചെയ്യും എന്നതിന് തെളിവാണ് സ്പിരിറ്റിലെ പാട്ടുകളൊക്കെ. അതുപോലുള്ള പാട്ടുകൾ പുതിയ കാലത്തും ഉണ്ടാവുന്നുണ്ട്. അതൊക്കെ കാലത്തെ അതിജീവിക്കുകയും ചെയ്യും.
എ.ആർ റഹ്മാനിൽ നിന്ന് വളരെ കുറഞ്ഞ അവസരങ്ങളെ തനിക്ക് കിട്ടിയിട്ടുള്ളൂ. മൊത്തം 26 പാട്ടുകൾ. എന്നാൽ അതെല്ലാം അദ്ദേഹത്തിെൻറ ഏറ്റവും മികച്ച ഗാനങ്ങളുമായിരുന്നു. സൂപർഹിറ്റുകളുമായിരുന്നു. മലയാളത്തിൽ ആർ. ശരത്തിെൻറ ‘സ്വയം’ എന്ന ചിത്രമാണ് തെൻറ പാട്ടുകളുമായി ഉടൻ പുറത്തിറങ്ങുന്നതെന്നും ഒമ്പത് പുതിയ പാട്ടുകൾ കൂടി വരാനുണ്ടെന്നും ഉണ്ണിമേനോൻ കൂട്ടിച്ചേർത്തു. റിയാദ് മെലോഡിയസ് കൂട്ടായ്മ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ‘ഉണ്ണിമേനോൻ സംഗീത സന്ധ്യ’യിൽ പെങ്കടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. ശ്യാം രാജ്, ശങ്കർ കേശവൻ, അഭിലാഷ് മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.