ഒറ്റ ഡോസ് കോവിഡ് വാക്സിൻ മതിയായ പ്രതിരോധശേഷി നൽകില്ല –ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: കോവിഡിൽനിന്ന് സംരക്ഷിക്കുന്നതിന് ഒരൊറ്റ വാക്സിൻ ഡോസ് മതിയായ പ്രതിരോധശേഷി നൽകുന്നില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിൻെറ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയത്തിൻെറ പ്രസ്താവന.
നിലവിൽ സൗദി അറേബ്യയിൽ അസ്ട്രസെനിക്ക, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ എന്നീ നാല് വാക്സിനുകൾക്ക് അംഗീകാരമുണ്ട്. മറ്റേതെങ്കിലും വാക്സിൻ അംഗീകരിച്ചാൽ സമയബന്ധിതമായി ഔദ്യോഗിക ചാനലുകൾ വഴി അത് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാക്സിൻ ആദ്യ ഡോസിന് ശേഷം കോവിഡ് ബാധിച്ചാൽ രണ്ടാമത്തെ ഡോസ് ലഭിക്കാൻ കോവിഡ് നെഗറ്റിവ് ആയതിനു ശേഷം ആറു മാസം കാത്തിരിക്കേണ്ടിവരും.
സമീപകാല പഠനങ്ങളുടെയും ശിപാർശകളുടെയും അടിസ്ഥാനത്തിൽ ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനു തടസ്സമില്ലെന്നും ഗർഭം മാറ്റിെവക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ എടുത്തതുകൊണ്ടു മുലയൂട്ടൽ പ്രക്രിയക്ക് ഒരപകടവും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല മുലയൂട്ടുന്ന സ്ത്രീകൾ വാക്സിൻ എടുത്തിരിക്കണമെന്നാണ് മന്ത്രാലയം ശിപാർശ ചെയ്യുന്നത്.
കോവിഡ് വാക്സിൻ എടുത്തവർക്ക് മറ്റേതെങ്കിലും വാക്സിൻ എടുക്കേണ്ടതുണ്ടെങ്കിൽ കോവിഡ് വാക്സിൻ എടുത്തതിനു ശേഷം 14 ദിവസമെങ്കിലും കാത്തിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.