മനുഷ്യാവകാശങ്ങൾ നാം ചോദിച്ചുവാങ്ങേണ്ട അവസ്ഥ –അഡ്വ. ഡി.ബി. ബിനു
text_fieldsദമ്മാം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സൗദി എറണാകുളം പ്രവാസി സംഘത്തിെൻറ നേതൃത്വത്തിൽ 'മനുഷ്യാവകാശ സംരക്ഷണ നിയമങ്ങൾ' എന്ന വിഷയത്തിൽ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകനും പ്രവാസി ലീഗൽ സെൽ പ്രസിഡൻറുമായ അഡ്വ. ഡി.ബി. ബിനു മുഖ്യാതിഥിയായിരുന്നു.
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ അട്ടിമറിക്കപ്പെടുകയും പലതും ചോദിച്ചുവാങ്ങേണ്ടി വരുന്നതുമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങളും കടമകളും കോർത്തിണക്കപ്പെടുമ്പോഴാണ് അതിെൻറ ചരിത്രം പൂർണമാകുക. ഒപ്പം ഉപഭോക്തൃ നിയമത്തെ കുറിച്ചും അത് ഉറപ്പുവരുത്തുന്ന അവകാശങ്ങളെക്കുറിച്ചും നാം വിശദമായി അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ഗാന്ധി ജയന്തി ദിനാചരണം, മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിന അനുസ്മരണം, പിന്നണി ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യന് അനുശോചനം അർപ്പിക്കൽ എന്നീ പരിപാടികളും നടന്നു. പ്രസിഡൻറ് സുനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഷ്റഫ് ആലുവ സ്വഗതവും ജോയൻറ് സെക്രട്ടറി വർഗീസ് പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.