സൗദിയിൽ ഇന്ന് ആറ് വിദേശികളും ഒരു സ്വദേശിയും മരിച്ചു; 392 പേർ സുഖം പ്രാപിച്ചു
text_fieldsറിയാദ്: വെള്ളിയാഴ്ച സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ആറ് വിദേശികളും ഒരു സ്വദേശിയും മരിച്ചു. ജിദ്ദയിലാണ് നാലു പേർ മരിച്ചത്. മക്കയിൽ മുന്നുപേരും. 46നും 75നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. പുതുതായി 1344 പേരിൽ രോഗബാധ കണ്ടെത്തി. ഇതോടെ രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണം 24097 ആയി.
പുതിയ രോഗികളിൽ 17 ശതമാനം സ്വദേശികളും 83 ശതമാനം വിദേശികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 392 പേർ സുഖം പ്രാപിച്ചു. ഒരു ദിവസം ഇത്രയധികം പേർ സുഖം പ്രാപിക്കുന്നത് ആദ്യമായാണെന്നും രോഗമുക്തരുടെ എണ്ണം 3555 ആയി ഉയർന്നെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന 20373 ആളുകളിൽ 117 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 15ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധന തുടരുകയാണ്. നാലുപേർ കൂടി മരിച്ചതോടെ ജിദ്ദയിൽ മരണസംഖ്യ 41 ആയി. മൂന്നുപേരുടെ കൂടി മരണത്തോടെ മക്കയിൽ 72 ആയി.
പുതിയ രോഗികൾ: റിയാദ് 228, മദീന 237, മക്ക 207, ജുബൈൽ 171, ജിദ്ദ 124, ദമ്മാം 114, ബേഷ് 37, ഖോബാർ 33, ത്വാഇഫ് 27, ദറഇയ 14, ഹുഫൂഫ് 12, ബുറൈദ 12, നാരിയ 9, യാംബു 9, തബൂക്ക് 7, സുൽഫി 6, മഖ്വ 5, മുസാഹ്മിയ 5, റാസതനൂറ 3, അൽഖർജ് 3, അബ്ഖൈഖ് 2, ഹാഇൽ 2, ബൽജുറഷി 1, ഖുൻഫുദ 1, അറാർ 1, റഫ്ഹ 1, സാജർ 1
മരണസംഖ്യ: മക്ക 72, ജിദ്ദ 41, മദീന 32, റിയാദ് 7, ഹുഫൂഫ് 4, ദമ്മാം 3, ജുബൈൽ 2, അൽഖോബാർ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അൽബദാഇ 1, തബൂക്ക് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.