ഹഷീഷ് കടത്തിയതിന് സൗദിയിൽ ആറ് ഇറാനികളുടെ വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: ഹഷീഷ് കടത്തിയതിന് സൗദി കിഴക്കൻ പ്രവിശ്യയിൽ ആറ് ഇറാനികൾക്കെതിരെ വധശിക്ഷ നടപ്പാക്കി. ജാസിം മുഹമ്മദ് ശഅ്ബാനി, അബ്ദുൽ റിദാ യൂനുസ് തൻഖാസിരി, ഖലീൽ ഷാഹിദ് സാമിരി, മുഹമ്മദ് ജവാദ്, അബ്ദുൽ ജലീൽ, മെഹ്ദി കനാൻ ഗാനിമി, ഹൂർ മുഹമ്മദ് ശഅ്ബാനി എന്നീ ഇറാൻ പൗരന്മാരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മേൽപ്പറഞ്ഞ കുറ്റവാളികളെ പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. അന്വേഷണത്തിൽ കുറ്റാരോപിതരാണെന്ന് തെളിഞ്ഞു. പിന്നീട് ബന്ധപ്പെട്ട കോടതിയിലേക്ക് അവരെ റഫർ ചെയ്യുകയും ചെയ്തു. അവർക്കെതിരെ ആരോപിക്കപ്പെട്ടത് സ്ഥിരീകരിക്കുകയും വധശിക്ഷ വിധി പുറപ്പെടുവിക്കുകയും ചെയ്തു. അത് അപ്പീൽ ചെയ്ത് സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു അന്തിമവിധി പുറപ്പെടുവിച്ചു. ശരീഅത്ത് നിയമപ്രകാരം വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. കുറ്റവാളികൾക്കുള്ള ശിക്ഷ എന്ന നിലയിൽ ആറുപേരുടെവധശിക്ഷ കിഴക്കൻ മേഖലയിൽ നടപ്പാക്കിയതായും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.