മക്ക ഹറമിൽ ഭിന്നശേഷിക്കാർക്ക് ആറ് പ്രത്യേകയിടങ്ങൾ
text_fieldsമക്ക: ഭിന്നശേഷിക്കാരായ ആളുകൾക്ക് മക്ക മസ്ജിദുൽ ഹറാമിലെ കിങ് ഫഹദ് വിപുലീകരണ ഭാഗത്ത് നമസ്കരിക്കാൻ ആറ് പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചു. ചലന, ശ്രവണ, കാഴ്ച വൈകല്യമുള്ള ആളുകൾക്ക് അവരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിന് നിരവധി സേവനങ്ങളാണ് ഈ സ്ഥലങ്ങളിൽ ഇരുഹറം പരിപാലന അതോറിറ്റി ഒരുക്കിയിരിക്കുന്നത്.
ഭിന്നശേഷിക്കാർക്ക് ‘തയമ്മും’ ഉപകരണങ്ങൾ, പ്രായമായവർക്ക് വായനക്ക് സഹായിക്കുന്ന പേന ഘടിപ്പിച്ച ഖുർആൻ, വിലപിടിപ്പുള്ള നിരവധി പുസ്തകങ്ങൾ, അന്ധന്മാർക്ക് വടികൾ, വീൽചെയറുകൾ എന്നിവ സജ്ജീകരിച്ചതിലുൾപ്പെടും.
ഹറമിൽ നടക്കുന്ന പ്രഭാഷണങ്ങൾ, പഠനക്ലാസുകൾ എന്നിവ വിവർത്തനം ചെയ്യാൻ യോഗ്യരായവരുടെ സേവനം സ്ഥലത്ത് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.