എസ്.കെ.പി.എഫ് ലോക ഫാർമസിസ്റ്റ്സ് ദിനാഘോഷം
text_fieldsദമ്മാം: ലോക ഫാർമസിസ്റ്റ് ദിനത്തോടനുബന്ധിച്ച് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം (എസ്.കെ.പി.എഫ്) ദമ്മാമിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഡോ. മുഹമ്മദ് ഫവാസ് (ബദർ അൽ ഖലീജി ജുബൈൽ) ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥി പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട് സൗദിയിലേക്ക് യാത്ര ചെയ്യുേമ്പാൾ കൊണ്ടുവരാനും കൈവശംവെക്കാനും നിയന്ത്രണങ്ങളുള്ള മരുന്നുകളെ കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവത്കരണവും സംശയനിവാരണവും നടത്തുന്ന ഫാർമസിസ്റ്റ് ഫോറത്തിന്റെ ‘ഡ്രഗ് ഇൻഫർമേഷൻ സർവിസ്’ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പറഞ്ഞു.
വൈസ് പ്രസിഡൻറ് ഡോ. സുഹാജ് അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. റിയാദ് മേഖല പ്രതിനിധി മഹേഷ് പള്ളിയാൽതൊടി ലോക ഫാർമസിസ്റ്റ്സ് ദിന സന്ദേശം കൈമാറി. ഫോറം ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ മക്ക ഡ്രഗ് ഇൻഫർമേഷൻ സർവിസിനെ പരിചയപ്പെടുത്തി.
സിദ്ദീഖ് പാണ്ടികശാല, നൗഷാദ് അകോലത്ത്, നജീബ് എരഞ്ഞിക്കൽ, ഷംല നജീബ് എന്നിവർ സംസാരിച്ചു. ആരോഗ്യ-പൊതുജന സേവന മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി ഫോറം പ്രവർത്തകരിൽനിന്ന് തിരഞ്ഞെടുത്ത ശിഹാബുദ്ദീൻ കൂളാപറമ്പിൽ മക്ക, ആബിദ് പാറക്കൽ ദമ്മാം, സഫീർ മാഞ്ചേരിയിൽ മദീന എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ലോക ഫാർമസിസ്റ്റ് ദിന സന്ദേശത്തെ ആസ്പദമാക്കി കേരളത്തിലെ ഫാർമസിസ്റ്റുകൾക്കായി നടത്തിയ വിഡിയോ നിർമാണ മത്സരത്തിൽ ഫാത്തിമ ബീഗം (യേനപ്പോയ, മംഗലാപുരം -ഒന്നാം സ്ഥാനം), മുഹ്തസം ബില്ല (ഇ.എസ്.ഐ കോഴിക്കോട് -രണ്ടാം സ്ഥാനം), ഫാത്തിമ നസീഹ (ജാമിഅ സലഫിയ, മലപ്പുറം -മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. വേദിയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഗ്രീൻ വിങ്സ് സംഘത്തിന്റെ മുട്ടിപ്പാട്ട് പ്രേക്ഷകർക്ക് നവ്യാനുഭവമായി.
ഷൈജ നവാസ് കുട്ടികളുടെ വിവിധ കലാപരിപാടികൾ നിയന്ത്രിച്ചു . ഷബീറലി തോരക്കാട്ടിൽ, ഹഫീസ് മഠത്തിൽ, ജാബിർ മലയിൽ, മൻസൂർ, അസ്ഹർ, ഫാസിൽ നേതൃത്വം നൽകി. ആബിദ് പാറക്കൽ മോഡറേറ്ററായി, ഇഹാൻ സൈൻ ഖിറാഅത്ത് നടത്തി. ദമ്മാം കോഓഡിനേറ്റർ റിഫാദ് കെ. സെയ്ദ് സ്വാഗതവും എജുക്കേഷൻ വിങ് ലീഡർ മുഹമ്മദലി തിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.