സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന
text_fieldsജിദ്ദ: സൗദിയിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന. 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,848 ഉം രോഗമുക്തരുടെ എണ്ണം 5,38,990 ഉം ആയി.
പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 8,840 ആയി. 2018 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 41 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -15, ജിദ്ദ -7, മദീന -3, ഖോബാർ -3, മക്ക -2, ത്വാഇഫ് -2, മറ്റ് ആറ് സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 47,536,454 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,643,207 ആദ്യ ഡോസും 22,526,908 രണ്ടാം ഡോസും 366,339 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.