‘റിസ’യുടെ ദശലക്ഷ സന്ദേശ മുദ്രാവാക്യം 46 ഭാഷകളിൽ
text_fieldsറിയാദ്: അന്താരാഷ്ട്ര എൻ.ജി.ഒയായ സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ ‘റിസ’യുടെ ദശലക്ഷ സന്ദേശകാമ്പയിന്റെ ഭാഗമായി 46 ഭാഷകളിൽ തയാറാക്കിയ ‘ലഹരി ഉപഭോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ തടയുക’ എന്ന മുദ്രാവാക്യം ഉൾപ്പെട്ട ഹ്രസ്വചിത്രം കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ അഡ്മിൻ ഉപദേഷ്ടാവ് കുന്ദൻലാൽ ഗൊത്വാൾ റിലീസ് ചെയ്തു.
ഇന്ത്യൻ കറൻസിയിലുള്ള 17 ഭാഷകൾ, അറബിക്, ചൈനീസ് ഉൾപ്പെടെ മറ്റ് 11 ഏഷ്യൻ ഭാഷകൾ, ഫ്രഞ്ച്, ജർമൻ തുടങ്ങിയവ ഉൾപ്പെടെ 17 യൂറോപ്യൻ ഭാഷകൾ എന്നിങ്ങനെ 46 ഭാഷകളിൽ റിസ മുദ്രാവാക്യം വിവിധ രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കുകയാണ് ഫൗണ്ടേഷൻ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച കാമ്പയിൻ ശിശുദിനമായ നവംബർ 14 വരെ തുടരും. വിവിധ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ, ഹൈപ്പർമാർക്കറ്റുകളുടെ പ്രതിവാര ബ്രോഷറുകൾ ഇവയിലൂടെയുള്ള പ്രചാരണം തുടരുന്നു.
ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ പരിപാടിയിൽ റിസ കൺസൽട്ടൻറ് ഡോ. എ.വി. ഭരതൻ, റിസോഴ്സ് ടീം അംഗങ്ങളായ ഡോ. തമ്പി വേലപ്പൻ, ഡോ. നസീം അക്തർ ഖുറൈശി, ഡോ. രാജു വർഗീസ്, സ്റ്റേറ്റ് കോഓഡിനേറ്റർ കരുണാകരൻ പിള്ള, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ, ജോർജുകുട്ടി മക്കുളത്ത്, സൗദി ഈസ്റ്റേൺ പ്രോവിൻസ് കോഓഡിനേറ്റർ നൗഷാദ് ഇസ്മാഈൽ, ഐ.ടി ടീം അംഗങ്ങളായ എൻജി. ജഹീർ, സെയിൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.