ഇടത്തരം ചെറുകിട സംരംഭകർക്ക് ഒാൺലൈൻ സ്റ്റോറുകൾ തുടങ്ങാൻ പദ്ധതി
text_fieldsജുബൈൽ: ഇടത്തരം ചെറുകിട സംരംഭകർക്ക് ഒാൺലൈൻ സ്റ്റോറുകൾ തുടങ്ങാൻ പദ്ധതി. ഓൺലൈൻ ഇലക്ട്രോണിക് സ്റ്റോറുകൾ ആരംഭിക്കുക, ഉൽപന്നങ്ങളും ഓർഡറുകളും കൈകാര്യം ചെയ്യുക, വിവിധ കമ്പനികളുടെ ഇലക്ട്രോണിക് സ്റ്റോറുകളുമായി ബന്ധിപ്പിക്കുക, ഇ -പേമെൻറ് സേവനങ്ങൾ, ഷിപ്പിങ്, ഡെലിവറി തുടങ്ങിയ കാര്യങ്ങൾക്ക് സഹായിക്കുക എന്നതാണ് ഈ സംരംഭത്തിെൻറ ലക്ഷ്യം. പ്രാദേശികമായും ആഗോളമായും കച്ചവടം വ്യാപിപ്പിക്കാനും ഈ മേഖലയിലെ നിക്ഷേപകരെ ഇത് പ്രാപ്തമാക്കുന്നു. ഇ-കോമേഴ്സ് കൗൺസിലിെൻറ സഹകരണത്തോടെ വാണിജ്യ മന്ത്രാലയം, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ (സി.ഐ.ടി.സി) തുടങ്ങിയവ സംരംഭകരെ വിവിധ തലങ്ങളിൽ സഹായിക്കുന്നു. സൗദി ഡൊമെയ്ൻ ഉപയോഗിച്ച് അപേക്ഷ സമർപ്പിച്ചാൽ ആറു മാസത്തേക്ക് ഓൺലൈൻ സ്റ്റോർ വാണിജ്യ രജിസ്ട്രേഷനോടുകൂടി തുടങ്ങാൻ അനുമതി ലഭിക്കും. 'മസായ' പ്ലാറ്റ്ഫോം വഴി വിവിധ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് രജിസ്റ്റർ ചെയ്യുന്നതിലൂടെ സംരംഭകർക്ക് സാധിക്കും.
ഉപഭോക്താക്കളുടെ മൂല്യനിർണയവും പിന്തുണയും സ്വീകരിക്കുക, വിശദമായ റിപ്പോർട്ടുകൾ നൽകുക, ഓൺലൈൻ സ്റ്റോർ ഗൂഗ്ൾ മാപ് സേവനങ്ങളുമായി ലിങ്ക് ചെയ്യുക, സ്റ്റോറിെൻറ വർക്കിങ് ടീമിെൻറ ജോലി നിജപ്പെടുത്തുക എന്നിവ ഇതുവഴി കഴിയും. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ സൗദി ഡൊമെയ്ൻ രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കും. അതിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിെൻറ വിശ്വാസ്യത, ഡൊമെയ്നുകളുടെ വിശ്വാസ്യത, രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ അവകാശങ്ങൾ പരിരക്ഷിക്കൽ, ഡൊമെയ്ൻ റെക്കോഡുകളുടെ സുരക്ഷ, മികച്ച സുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിക്കൽ എന്നിവ ഇതിലൂടെ ലഭിക്കുന്നു.
ബിസിനസ് ഉടമകളെയും പുരുഷ-വനിത സംരംഭകരെയും പിന്തുണക്കുന്നതിനും ഇ-കോമേഴ്സ് നൽകുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള 'ഇ -േകാമേഴ്സ് കൗൺസിലി'െൻറ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭം.
ചെലവ് കുറക്കുക, മത്സരശേഷി വർധിപ്പിക്കുക, അതിെൻറ വ്യാപ്തി വർധിപ്പിക്കുക, സംരംഭങ്ങൾ പ്രാദേശികമായും ആഗോളമായും വ്യാപിപ്പിക്കുക എന്നിവയാണ് പ്രധാനമായും ഇത് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.