ഹജ്ജ് തീർഥാടകർക്ക് സ്മാർട്ട് കൈവളകളും
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർക്ക് സ്മാർട്ട് കൈവളകൾ വിതരണം ചെയ്യും. പരീക്ഷണമെന്നോണം സൗജന്യമായി 5000 സ്മാർട്ട് കൈവളകളാണ് ഇൗ വർഷം തീർഥാടകർക്ക് വിതരണം ചെയ്യാൻ ഒരുക്കിയിരിക്കുന്നത്.
ആദ്യമായാണ് തീർഥാടകർക്ക് സ്മാർട്ട് കൈവളകൾ ഒരുക്കുന്നത്. 'നുസക്' എന്ന പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി നിർവഹിച്ചു.
ഹജ്ജ് മന്ത്രാലയം, എസ്.ടി.സി എന്നിവയുമായി സഹകരിച്ചാണ് ഇതു നടപ്പാക്കിയിരിക്കുന്നത്. പദ്ധതി വിജയകരമാണെങ്കിൽ വരുംവർഷങ്ങളിൽ കൂടുതൽ തീർഥാടകർക്ക് സ്മാർട്ട് കൈവളകൾ വിതരണം ചെയ്യാനാണ് പരിപാടി. തീർഥാടകനെക്കുറിച്ചും അവെൻറ ആരോഗ്യ സ്ഥിതിയെക്കുറിച്ചും പൂർണ വിവരങ്ങൾ നൽകുന്നതാണ് സ്മാർട്ട് വളകളെന്ന് പദ്ധതി സി.ഇ.ഒ എൻജിനീയർ ബസാം ബിൻ ഗശിയാൻ പറഞ്ഞു.
കുത്തിവെപ്പ് വിവരങ്ങൾ കാണാൻ സാധിക്കും. രക്തത്തിലെ ഒാക്സിജെൻറ തോത്, ഹൃദയമിടിപ്പ് എന്നിവ അറിയാനും അടിയന്തര സുരക്ഷ, ആരോഗ്യ സേവനങ്ങൾ ആവശ്യമുള്ളപ്പോൾ അടുത്തേക്ക് വേഗത്തിൽ സഹായമെത്തിക്കാനും സഹായിക്കുന്നതാണെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.