റിയാദ് സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഗവര്‍ണറുടെ അംഗീകാരം മെട്രോപദ്ധതി 54 ശതമാനം പൂര്‍ത്തിയായി
text_fieldsറിയാദ്:സൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അംഗീകാരം നല്കി. തിങ്കളാഴ്ച ചേര്‍ന്ന റിയാദ് സിറ്റി ഡിവലപ്മെൻറ് അതോറിറ്റിയുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നഗരവികസനത്തിെൻറ ഭാഗമായി പണിപൂര്‍ത്തിയായി വരുന്ന കിങ് അബ്ദുല്‍ അസീസ് പബ്ളിക് ട്രാന്സ്പോര്ട്ടേഷന് പദ്ധതിയുടെ ഭാഗമായ റിയാദ് മെട്രോയുടെ പണി 54 ശതാമനം പൂര്‍ത്തിയായതായും ഗവര്‍ണര്‍ അറിയിച്ചു.
റിയാദ് നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നഗരം സ്മാര്‍ട്ട് സിറ്റിയായി പ്രഖ്യാപിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ലോകത്തിലെ മികച്ച 100 നഗരങ്ങളുടെ ഗണത്തില്‍ റിയാദും ഉള്‍പ്പെടുന്ന തരത്തില്‍ സാങ്കേതികവിദ്യ നഗരത്തില്‍ ലഭ്യമാക്കുമെന്ന് ഗവര്‍ണർ വിശദീകരിച്ചു. നിക്ഷേപകരെ റിയാദിലേക്ക് ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. വിഷന്‍ 2030െൻറ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയില്‍ വിവിധ പരിപാടികള്‍ നടപ്പാക്കും.
അനുയോജ്യമായ നിരക്കില്‍ താമസ കെട്ടിടങ്ങള്‍ ലഭ്യമാക്കുക, ആരോഗ്യ, ആയുരാരോഗ്യ സേവനം മെച്ചപ്പെടുത്തുക, ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുക, പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും സമൂഹത്തിലെ എല്ലാവര്ക്കും ലഭ്യമാക്കുക, ടെലി കമ്യൂണിക്കേഷന്‍ സൗകര്യം മികച്ചതാക്കുക, സുരക്ഷ ഉറപ്പു വരുത്തുക, ജലം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നിവ പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊാഴിലവസരങ്ങള് ഇതിെൻറ ഭാഗമായി വര്‍ധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.