റിയാദ് സലഫി മദ്റസയിൽ സ്മാർട്ട് ക്ലാസുകൾക്ക് തുടക്കം
text_fieldsറിയാദ്: മൂന്നു പതിറ്റാണ്ടിനു മുകളിലായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹയിലെ റെയിൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസയിൽ സ്മാർട്ട് ക്ലാസുകൾക്ക് തുടക്കമായി. സ്മാർട്ട് ക്ലാസിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ പണ്ഡിതനും അധ്യാപകനുമായ എസ്. മുഹമ്മദ് മൗലവി കുനിയിൽ നിർവഹിച്ചു. പുതിയ കാലത്ത് കുട്ടികളുടെ മതവിദ്യാഭ്യാസത്തിലും ആധുനികതയെ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് ധാർമികതയുടെ കരുതൽ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് സലഫി മദ്റസ ഓരോ കാലത്തും മതവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നടപ്പാക്കുന്ന മാറ്റങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ജി മുതൽ ഏഴാം ക്ലാസ് വരെയും ടീനേജ് കുട്ടികൾക്കും പ്രത്യേക കോഴ്സിലെ വിദ്യാർഥികൾക്കും സ്മാർട്ട് ക്ലാസ് സംവിധാനം ഉപയോഗപ്പെടുത്താനുള്ള സൗകര്യങ്ങൾ മദ്റസയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച രണ്ടു മുതൽ ഏഴു വരെയാണ് പഠനസമയം. ഈ വർഷം മുതൽ കെ.ജി ക്ലാസുകളിലെ കുട്ടികൾക്കായി പ്രത്യേക പഠന റൂമും പാഠ്യപദ്ധതിയും ഒരുക്കുകയും എല്ലാ കുട്ടികൾക്കും വേണ്ടി മലയാള ഭാഷാപഠനവും പാഠ്യേതര പദ്ധതികളും നടപ്പാക്കിവരുന്നതായും എല്ലാ ക്ലാസുകളിലേക്കും അഡ്മിഷൻ തുടരുന്നതായും മദ്റസ മാനേജർ മുഹമ്മദ് സുൽഫിക്കർ, പ്രിൻസിപ്പൽ അംജദ് അൻവാരി എന്നിവർ അറിയിച്ചു.
മദ്റസ ആവശ്യങ്ങൾക്ക് 055 6113971, 0562508011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുൽ ജലീൽ, മുഹമ്മദ് കുട്ടി കടന്നമണ്ണ, ഷറഫുദ്ദീൻ പുളിക്കൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, അബ്ദുസ്സലാം ബുസ്താനി, ഫൈസൽ കുനിയിൽ, മുജീബ് ഇരുമ്പുഴി, ബാസിൽ പുളിക്കൽ എന്നിവർ സംസാരിച്ചു. ഇഖ്ബാൽ വേങ്ങര, വാജിദ് ചൊറുമുക്ക്, സുബൈർ അത്തീഖ, മുജീബ് ഒതായി, ഗഫൂർ ചെറുമുക്ക്, മുഹമ്മദലി അരിപ്ര, സ്വാലിഹ് തൃശൂർ, കബീർ ആലുവ, ആത്തിഫ് ബുഹാരി, നാജിൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.