മാലിന്യ നിക്ഷേപത്തിന് ദമ്മാമില്‍ സ്മാര്‍ട്ട് കണ്ടെയ്നറുകള്‍
text_fieldsദമ്മാം: മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിതിന് ദമ്മാമില്‍ സൗരോർജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സമാര്‍ട്ട് കണ്ടെയ്നറുകള്‍ സ്ഥാപിച്ചുതുടങ്ങി. 1700 ലിറ്റര്‍ ശേഷിയുള്ള കണ്ടെയ്നറുകളുടെ പ്രധാന ഭാഗം ഭൂമിക്കടിയിലാണ്.മാലിന്യം നിക്ഷേപിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി തന്നെ ബോക്സ് തുറക്കും. നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കണ്ടെയ്നറിനകത്തുള്ള ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഉപകരണം വഴി ദിവസത്തില്‍ എട്ടുതവണ പൊടികളാക്കി മാറ്റും. കാല്‍നടക്കാര്‍ക്കും മറ്റും തിരിച്ചറിയുന്നതിന്നായി കണ്ടെയ്നറിന് ചുറ്റും ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാധാരണ കണ്ടെയ്നറുകള്‍ വീക്ഷിക്കുമ്പോള്‍ ആളുകളുകള്ക്കുണ്ടാവുന്ന വൈമനസ്യം ഹിഡണ്‍ സ്മാര്‍ട്ട് കണ്ടെയ്നര്‍ എന്ന പേരിലുള്ള പുതിയതരം മാലിന്യ ബോക്സുകള്‍ കാണുമ്പോള്‍ ഉണ്ടാവിെല്ലന്ന് ദമ്മാം ബലദിയ മേധാവി എന്‍ജി.അബ്ദുല്ല അല്‍ഷംരി പറഞ്ഞു. ഒരു ദിവസത്തെ സൗരോര്‍ജംകൊണ്ട് തന്നെ 30 ദിവസം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.പാരിസ്ഥിതിക സംരക്ഷണത്തിന് ഏറെ സഹായകമായ പുതിയ സ്മാര്‍ട്ട് മാലിന്യ ബോക്സ് ദമ്മാമിെൻറ പ്രാധാന ഭാഗങ്ങളിലെല്ലാം ഉടന്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാലിന്യമുക്തവും ആരോഗ്യ സുന്ദരവുമായ സാമൂഹിക ചുറ്റുപാടുകൾ രൂപപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പുതിയ കണ്ടെയ്നറുകൾ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.