Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന​യി​ൽ...

മ​ദീ​ന​യി​ൽ ​തെ​രു​വു​ക​ളി​ൽ സു​ഗ​ന്ധം പ​ര​ത്തും സ്​​മാ​ർ​ട്ട്​ സം​വി​ധാ​നം

text_fields
bookmark_border
മ​ദീ​ന​യി​ൽ ​തെ​രു​വു​ക​ളി​ൽ സു​ഗ​ന്ധം പ​ര​ത്തും സ്​​മാ​ർ​ട്ട്​ സം​വി​ധാ​നം
cancel
camera_alt

 മ​ദീ​ന​യി​ലെ ​തെ​രു​വു​ക​ളി​ലും സ​ഞ്ചാ​ര​പ​ഥ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച സു​ഗ​ന്ധം പ​ര​ത്തും സ്​​മാ​ർ​ട്ട്​ സം​വി​ധാ​നം

ജി​ദ്ദ: മ​ദീ​ന​യി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ക്കു​ന്ന സ​ഞ്ചാ​ര​പ​ഥ​ങ്ങ​ളി​ലും തെ​രു​വു​ക​ളി​ലും സു​ഗ​ന്ധം പ​ര​ത്താ​ൻ സ്വ​യ​മേ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചു. മ​സ്​​ജി​ദു​ന്ന​ബ​വി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് പ​ര​ന്നു​കി​ട​ക്കു​ന്ന ക​ട​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ​ക്ക​ടു​ത്താ​ണ്​ ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വാ​ച​ക പ​ള്ളി സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രെ സേ​വി​ക്കു​ന്ന​തി​നാ​യി അ​തോ​റി​റ്റി ന​ട​പ്പാ​ക്കി വ​രു​ന്ന ‘ന​ഗ​ര​ങ്ങ​ളു​ടെ മാ​ന​വി​ക​വ​ത്ക​ര​ണം’ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​ക​ർ​ഷ​ക​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്​ മ​സ്​​ജി​ദു​ന്ന​ബ​വി​ക്ക്​ ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്തെ ഭൂ​പ്ര​കൃ​തി​യു​ടെ കാ​ഴ്​​ച മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​ണി​ത്​. ഹ​റ​മി​ന​ടു​ത്ത മേ​ഖ​ല​യി​ൽ താ​പ​നി​ല കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ അ​തോ​റി​റ്റി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡു​ക​ളു​ടെ​ വ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്ക​ൽ, ക​സേ​ര​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും സ്ഥാ​പി​ക്ക​ൽ, ന​ട​പ്പാ​ത​ക​ളും കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള ഇ​ട​ങ്ങ​ളും സൂ​ര്യ​ര​ശ്​​മി​ക​ളു​ടെ ചൂ​ട്​ ആ​ഗി​ര​ണം ചെ​യ്യു​ന്ന മാ​ർ​ബി​ൾ കൊ​ണ്ട് പൊ​തി​യു​ക തു​ട​ങ്ങി​യ അ​തോ​റി​റ്റി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടും.

താ​പ​നി​ല സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​നു​മ​തി​യി​ല്ലാ​ത്ത പൊ​തു​വാ​ഹ​ന​ങ്ങ​ൾ സെ​ൻ​ട്ര​ൽ ഏ​രി​യ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ക, ഹോ​ട്ട​ലു​ക​ൾ നി​ന്ന്​ കാ​ൽ​ന​ട​ക്കാ​രെ ഹ​റ​മി​​ന്റെ മു​റ്റ​ത്തേ​ക്ക് നേ​രി​ട്ട് സ​ഞ്ച​രി​ക്കു​ന്ന​തി​നും മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നും പാ​ത​ക​ൾ സ​ജ്ജ​മാ​ക്കു​ക, പ​ക​ൽ​സ​മ​യ​ത്ത് പ​ള്ളി​യു​ടെ വ​ട​ക്ക്, തെ​ക്ക്, പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച 245 ല​ധി​കം കു​ട​ക​ൾ തു​റ​ന്നി​ടു​ക, അ​ന്ത​രീ​ക്ഷ​ത്തെ ത​ണു​പ്പി​ക്കാ​നും തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യാ​നും സൂ​ര്യ​ര​ശ്​​മി​ക​ളി​ൽ​നി​ന്ന് അ​വ​രെ സം​ര​ക്ഷി​ക്കാ​നും വാ​ട്ട​ർ​സ്​​​പ്രേ ഫാ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക എ​ന്നി​വ​യും ഉ​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadinahSmart system
News Summary - Smart system to spread fragrance on the streets of Madinah
Next Story