പുകവലി ആയുർദൈർഘ്യം ഒന്നരവർഷം കുറക്കുന്നു -ആരോഗ്യമന്ത്രി
text_fieldsജിദ്ദ: പുകവലി മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം ഒന്നരവർഷം കുറക്കുന്നുവെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ പറഞ്ഞു. പൗരന്മാരുടെ ശരാശരി ആയുർദൈർഘ്യം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വിഷൻ 2030ന് വിരുദ്ധമാണിത്. ‘നമ്മുടെ ആരോഗ്യം ഏറ്റവും മികച്ചത് അർഹിക്കുന്നു, പുകവലി അതിന് ഏറ്റവും മോശമായത് നൽകുന്നു’ എന്ന് മന്ത്രി തന്റെ ട്വിറ്ററിൽ കുറിച്ചു.
പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്നതിന് ലളിതമായ ഘട്ടങ്ങളുണ്ടെന്ന് ‘ആരോഗ്യത്തോടെ ജീവിക്കുക’ എന്ന അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിക്കിനെ പരാമർശിച്ച് മന്ത്രി പറഞ്ഞു. പുകവലി പ്രോത്സാഹിപ്പിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക, ഭക്ഷണക്രമം അവലോകനം ചെയ്യുക, നിക്കോട്ടിന് പകരമായവ ഉപയോഗിക്കുകയും ആരോഗ്യ പ്രവർത്തനങ്ങളെ സഹായിക്കുന്ന സാമൂഹിക ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ക്ലിനിക്കുകളുണ്ട്. 937ൽ വിളിച്ചോ അല്ലെങ്കിൽ ‘സ്വിഹത്തി’ ആപ്ലിക്കേഷനിലൂടെയോ സമയം ബുക്ക് ചെയ്യാൻ സാധിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.