സൗദിയിലെ തബൂക്കിൽ മഞ്ഞുവീഴ്ച
text_fieldsജിദ്ദ: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയായ തബൂക്കിൽ മഞ്ഞുവീഴ്ച. ശനിയാഴ്ച രാവിലെയാണ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ അൽ ലൗസ് മലമുകളിൽ മഞ്ഞ് വീഴ്ചയുണ്ടായത്.
അൽ ലൗസ് മലയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രദേശത്ത് മഞ്ഞ് വീഴ്ച കണ്ട് ആസ്വാദിക്കാനും കാമറയിൽ പകർത്താനും എത്തിയത്. അൽ ലൗസ് മലമുകളിലെ അന്തരീക്ഷം ആസ്വദിക്കാൻ പ്രദേശത്തെ ആളുകളുടെ വൻതിരക്കാണുണ്ടായതെന്ന് പ്രദേശത്ത് നിന്ന് മഞ്ഞുവീഴ്ചയുടെ ദൃശ്യം നേരിട്ട് റിപ്പോർട്ട് ചെയ്ത അൽ അഖ്ബാരിയ ചാനൽ റിപ്പോർട്ടർ പറഞ്ഞു.
മഞ്ഞുവീഴ്ചയാൽ മലപ്രദേശമാകെ വെള്ള പുതച്ചിരിക്കുകയാണെന്നും ഇതോടെ അൽ ലൗസ് മലയുടെ ഭംഗി വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുവീഴ്ച ഞായറാഴ്ച വരെ തുടരാൻ സാധ്യതയുണ്ട്. മേഖലയിൽ മഴയും മഞ്ഞ് വീഴ്ചയുമുണ്ടാകുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.