കാപ് ഇൻഡക്സ് സംഗമം സോക്കർ 2024 ഫൈനൽ ഇന്ന്
text_fieldsറിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 30ാമത് കാപ് ഇൻഡക്സ് സംഗമം സോക്കർ 2024 ഫുട്ബാൾ ടൂർണമെൻറ് ഫൈനൽ വെള്ളിയാഴ്ച റിയാദ് ബഗ്ലഫിലെ ഖാബൂസ് സ്റ്റേഡിയത്തിൽ നടക്കും.
അവസാന റൗണ്ട് ലീഗിൽ ബാർ യുനൈറ്റഡിനെ സമനിലയിൽ തളച്ച് റവാബി എഫ്.സി ഫൈനൽ ബർത്ത് ഉറപ്പിച്ചു. ബാർ യുനൈറ്റഡിന്റെ ഒമർ ബിൻ അബ്ദുല്ല മാൻ ഓഫ് ദി മാച്ചായി. രണ്ടാമത്തെ മത്സരത്തിൽ പാർട്ടി ഓഫിസും കല്ലുമ്മൽ എഫ്.സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പാർട്ടി ഓഫിസ് എഫ്.സിയിലെ ഹബീബ് റഹ്മാൻ മാൻ ഓഫ് ദി മാച്ചായി .
ടോസിലൂടെയാണ് പാർട്ടി ഓഫിസ് എഫ്.സി ൈഫനലിലെത്തിയത്. ജൂനിയർ, സബ് ജൂനിയർ പെൺകുട്ടികളുടെ സ്പോർട്സ് മത്സരങ്ങൾ അരങ്ങേറി. മൊയ്ദീൻ കോയ, കെ.പി. ഹസൻ കോയ, ഹാരിസ് മുസ്ലിയാരകം റൂമി, എം.വി. ഹസൻ കോയ, പി. നൗഷാദ് അലി, സക്കരിയ മൊല്ലാൻറകം, എസ്.എം. യൂനുസ്, എം.വി. ബാസിത് അലി, അനീസ് റഹ്മാൻ, അജ്മൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
സംഗമം പ്രസിഡൻറ് മുഹമ്മദ് ഷാഹിൻ, ജനറൽ സെക്രട്ടറി ഹനാൻ ബിൻ ഫൈസൽ, ട്രഷറർ ഫാരിസ് എന്നിവർ അനുഗമിച്ചു. സ്പോർട്സ് കൺവീനർ ഡാനിഷ് ബഷീർ, വൈസ് പ്രസിഡൻറുമാരായ ബി.വി. ഫിറോസ്, പി. സലിം, ജോയിൻറ് സെക്രട്ടറി മാരായ ഇ.വി. ഡാനിഷ്, അലി ജാഫർ, എക്സിക്യൂട്ടിവ് മെമ്പർമാരായ എം.വി. നൗഫൽ, എം.വി. അഹമ്മദ് റഹ്മാൻ, ഷെമ്മി, റിഫായി, ഉസ്മാൻ ഇബ്നു, ജാസിം, റിസ്വാൻ അഹമ്മദ്, എം.എം. റംസി, പി.എ. സക്കീർ, ദിൽബർ ഡാനിഷ്, മിസ്ബാഹ്, മഷർ അലി, പി.ടി. നദീം, മുഹമ്മദ് ബിൻ സക്കറിയ, ബിലാൽ സക്കറിയ, ടി.പി. യാക്കൂബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.