Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​ടി.​എ​സ്.​സി...

യു.​ടി.​എ​സ്.​സി സോ​ക്ക​ർ ഫെ​സ്റ്റി​ൽ അ​ൽ​റാ​യ് വാ​ട്ട​ർ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
യു.​ടി.​എ​സ്.​സി സോ​ക്ക​ർ ഫെ​സ്റ്റി​ൽ അ​ൽ​റാ​യ് വാ​ട്ട​ർ ചാ​മ്പ്യ​ന്മാ​ർ
cancel
camera_alt

യു​നൈ​റ്റ​ഡ്‌ ത​ല​ശ്ശേ​രി സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത് സോ​ക്ക​ർ ഫെ​സ്റ്റ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ച്ച അ​ൽ​റാ​യ് വാ​ട്ട​ർ ടീം ​ട്രോ​ഫി​യു​മാ​യി

Listen to this Article

ജി​ദ്ദ: യു​നൈ​റ്റ​ഡ്‌ ത​ല​ശ്ശേ​രി സ്പോ​ർ​ട്സ് ക്ല​ബ് (യു.​ടി.​എ​സ്.​സി) സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത് സോ​ക്ക​ർ ഫെ​സ്റ്റ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ആ​വേ​ശ​ക​ര​മാ​യ കൊ​ടി​യി​റ​ക്കം. ജി​ദ്ദ ശ​ബാ​ബി​യ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ൽ​തു​റ​യ്യ എ​ഫ്.​സി​യെ തോ​ൽ​പ്പി​ച്ച് അ​ൽ​റാ​യ് വാ​ട്ട​ർ ടീം ​കി​രീ​ടം ചൂ​ടി. ഫൈ​സ​ൽ, റ​ഫീ​ഖ് എ​ന്നി​വ​രാ​ണ് അ​ൽ​റാ​യ് വാ​ട്ട​റി​നു​വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക​ളം നി​റ​ഞ്ഞു ക​ളി​ച്ച അ​ൽ​റാ​യ് വാ​ട്ട​ർ ടീം ​താ​രം ഫൈ​സ​ലി​നെ ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്റി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ ഒ​ന്നാം സെ​മി​യി​ൽ അ​ൽ തു​റ​യ്യ പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ടി​ൽ (3-1) സോ​ക്ക​ർ ഗ​യ്സി​നെ മ​റി​ക​ട​ന്നാ​ണ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. മ​ത്സ​ര​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ കൊ​ണ്ട് സ​മ്പ​ന്ന​മാ​യ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ​വീ​തം നേ​ടി. അ​ൽ തു​റ​യ്യ എ​ഫ്.​സി​യു​ടെ ഷ​ബീ​ർ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം നേ​ടി.

ര​ണ്ടാം സെ​മി​യി​ൽ അ​ൽ​റാ​യ് വാ​ട്ട​ർ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് റെ​ഡ് സീ ​ബ്ലാ​സ്റ്റേ​ഴ്സി​നെ തോ​ൽ​പ്പി​ച്ച് ഫൈ​ന​ലി​ൽ ക​ട​ന്നി​രു​ന്നു. ഫൈ​സ​ൽ, ജാ​ഫ​ർ, റ​ഫീ​ഖ് എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി. അ​ൽ​റാ​യ് വാ​ട്ട​ർ ടീ​മി​ന്റെ ഷു​ഹൈ​ലി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്തു.

കാ​ണി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പെ​നാ​ൽ​ട്ടി ഷൂ​ട്ട് ഔ​ട്ടി​ൽ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഹ​വ്വ ഷം​സീ​ർ, റ​സി​ൻ ഹാ​രി​സ് എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഹാ​രി​സ് ബാ​ബു ജേ​താ​വാ​യി. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി അ​ൽ​റാ​യ് വാ​ട്ട​ർ ടീ​മി​ലെ ഷ​ഹ​ദി​നെ തി​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി സോ​ക്ക​ർ ഗ​യ്സി​ലെ സ​ലാ​ഹു​ദ്ദീ​നെ​യും മി​ക​ച്ച ഫോ​ർ​വേ​ഡാ​യി അ​ൽ​റാ​യ് വാ​ട്ട​ർ ടീ​മി​ലെ ഫൈ​സ​ലി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത അ​ൽ തു​റ​യ്യ​യു​ടെ ഷ​ബീ​റി​നെ ടൂ​ർ​ണ​മെ​ന്റ് താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തു.

സി​ഫ് പ്ര​സി​ഡ​ന്റ് ബേ​ബി നീ​ലാ​മ്പ്ര, യു.​ടി.​എ​സ്.​സി ടെ​ക്‌​നി​ക്ക​ൽ ഹെ​ഡ് സ​ഹീ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലും ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും വി​ത​ര​ണം ചെ​യ്തു. റ​ണ്ണേ​ഴ്‌​സി​നു​ള്ള മെ​ഡ​ലും ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും ഡോ. ​ഇ​ന്ദു ച​ന്ദ്ര​ശേ​ഖ​ർ, അ​ഷ്‌​ഫാ​ഖ് എ​ന്നി​വ​രും വി​ത​ര​ണം ചെ​യ്തു. യു.​ടി.​എ​സ്.​സി ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ നി​ർ​ഷാ​ദ് സ​മ്മാ​ന​ദാ​നം നി​യ​ന്ത്രി​ച്ചു. പ്ര​സി​ഡ​ന്റ് ഷം​സീ​ർ, ട്ര​ഷ​റ​ർ ഫ​ഹീം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ്, സ​ഫീ​ൽ, റാ​സി​ഖ്, സ​മീ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - soccer fest champions
Next Story