സാമൂഹിക പ്രവർത്തകൻ സക്കീർ അഹമ്മദ് മൂന്ന് പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു
text_fieldsറിയാദ്: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമം കുറിച്ച് ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ സക്കീർ അഹമ്മദ് മടങ്ങുന്നു. കെ.എം.സി.സി നേതാവായി പ്രവാസി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു കോഴിക്കോട് കൊടുവള്ളി കത്തറമ്മൽ സ്വദേശി. 1992ൽ റിയാദിലാണ് പ്രവാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ജുബൈലിൽ ജോലി ചെയ്ത അദ്ദേഹം പിന്നീട് ഒന്നര പതിറ്റാണ്ടിലേറെ ദമ്മാമിലായിരുന്നു.
വിവിധ കമ്പനികളിൽ ഉയർന്ന ഉദ്യോഗം വഹിച്ച അദ്ദേഹം നിലവിൽ ജർമൻ കമ്പനിയായ എ.ബി.ടിയിൽനിന്നാണ് വിരമിക്കുന്നത്. എം.എസ്.എഫിലൂടെ വിദ്യാർഥി കാലഘട്ടത്തിൽ തന്നെ മുസ്ലീം ലീഗ് രാഷ്ട്രീയത്തിലെത്തി. നാട്ടിലെ പ്രദേശിക സർവിസ് ബാങ്കിെൻറ ഡയറക്ടർ ബോർഡിലേക്ക് പാർട്ടിയെ പ്രതിനിധീകരിച്ച് ജയിച്ചുകയറി തെൻറ കഴിവ് തെളിയിച്ചു.
എം.എസ്.എഫിെൻറയും യൂത്ത് ലീഗിെൻറയും സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. പ്രവാസത്തിലെത്തിയപ്പോഴും പൊതുപ്രവർത്തനം തുടർന്നു. കെ.എം.സി.സിയുടെ സൗദി ദേശീയ നേതൃത്വം വരെ എത്തി. കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി മുതൽ തുടങ്ങിയ ചിട്ടയായ പ്രവർത്തനം അദ്ദേഹത്തെ കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ജനറൽ െസക്രട്ടറിയാക്കി.
സൗദി നഷനൽ സുരക്ഷാ പദ്ധതി സമിതി കൺവീനർ, സിജി ദമ്മാം കോഒാഡിനേറ്റർ, സിജി ദമ്മാം ട്രഷറർ, എം.എസ്.എസ് സെക്രട്ടറി എന്നീ ഭാരവാഹിത്വങ്ങൾ വഹിച്ച അദ്ദേഹം നിലവിൽ കെ.എം.സി.സി സൗദി ദേശീയ സമിതി അംഗമാണ്. ബഹ്ൈറനിൽ നടന്ന കെ.എം.സി.സി ഗൾഫ് സംഗമത്തിൽ ശിഹാബ് തങ്ങളോടൊപ്പം വേദി പങ്കിടാനായത് ഇന്നും ഹരിതമങ്ങാത്ത അനുഭവമായി ഒപ്പം കൂട്ടുകയാണ് സക്കീർ അഹമ്മദ്.
നാട്ടിലും സജീവ രാഷ്ട്രീയത്തിൽ ഇടപെടാൻ തന്നെയാണ് തീരുമാനം. മുംതാസ് അഹമ്മദ് ആണ് ഭാര്യ. ബി.ടെക് ബിരുദ ധാരികളായ മുഹമ്മദ് ജസ്റിനും മുഹമ്മദ് സനിനും എം.ടെക് ബിരുദധാരിയായ സഫിയ ഡാലിയയും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.