സോഷ്യൽ ക്ലബ് വയലാർ ഗാനസന്ധ്യ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മലയാളത്തിെൻറ ഇതിഹാസകവി വയലാര്‍ രാമവർമയുടെ ഓർമ പുതുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്‍ കേരള വിഭാഗം വയലാർ ഗാനസന്ധ്യ സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ 'ശ്രാവണ ചന്ദ്രിക' എന്ന പേരിലായിരുന്നു പരിപാടി നടത്തിയത്.
കേരള വിഭാഗത്തിെൻറ എട്ടോളം ഗായകർ ചേർന്ന് വയലാറിെൻറ മികച്ച 17 ഗാനങ്ങൾ ആലപിച്ചു.
കേരളവിഭാഗം അംഗവും സൂര്യ ടി.വി മുൻ അവതാരകനുമായിരുന്ന ജുലാൽ റഫിഖ് ആയിരുന്നു അവതാരകൻ. ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു എല്ലാവരും ഇങ്ങനെ ഒത്തുചേർന്ന് പരിപാടിയിൽ പെങ്കടുക്കുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെയും അനുസ്മരിച്ചു. കൺവീനർ സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. കേരള വിങ് കലാവിഭാഗം കോഓഡിനേറ്റർ ദിനേശ് ബാബു സ്വാഗതവും കോകൺവീനർ നിധീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.