സോഷ്യൽ ഫോറം കൺവെൻഷൻ
text_fieldsജിദ്ദ: വിവേചനമില്ലാത്ത വികസനം ആഗ്രഹിക്കുന്ന സംസ്ഥാനത്തെ വോട്ടർമാർ സ്വജന പക്ഷപാതത്തിനും വികസന മുരടിപ്പിനുമെതിരെ സമ്മതിദാനം വിനിയോഗിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സനാഇയ്യ ബ്രാഞ്ച് കൺവെൻഷൻ ആഹ്വാനം ചെയ്തു. ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം തിരൂർ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അബ്ദുസ്സലാം തിരൂർ (പ്രസി), അബ്ദുൽ ഗഫൂർ (ജന. സെക്ര), അബ്ദുൽ കരീം (വൈ. പ്രസി), സമീർ തിരൂർ, ഹംസ തിരൂർ (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. നിഷാദ് മരുത സ്വാഗതവും ജാൻ ബായ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.