സോഷ്യല്‍ മലയാളി കൾചറല്‍ കൂട്ടായ്മ 11ാം വാര്‍ഷികം ആഘോഷിച്ചു
text_fieldsറിയാദ്: ഒലയിലെ സ്പെഷലൈസ്ഡ് മെഡിക്കല്‍ സെൻറർ ആശുപത്രിയിലെ മലയാളി ജീവനക്കാരുടെ സോഷ്യല്‍ മലയാളി കൾചറല്‍ കൂട്ടായ്മ (എസ്.എം.സി.കെ) 11ാം വാര്‍ഷികം ആഘോഷിച്ചു. മലസിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവര്ത്തകന് ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ജയൻ കൊടുങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ഡൊമനിക് സാവിയോ, അലി ആലുവ, ജയ്സൺ തോമസ്, അജീഷ് രവി, അഹമ്മദ് കുട്ടി, മുരുകൻ പിള്ള, എൽബിൻ കുര്യക്കോസ്, സുരേന്ദ്രൻ ചേലക്കര, ജാസ്മിൻ പ്രദീപ്, രജിത എന്നിവർ സംസാരിച്ചു. ദുബൈ ഗോള്‍ഡന്‍ വിസ നേടിയ കലാകാരന് നസീബ് കലാഭവനെ ചടങ്ങിൽ അനുമോദിച്ചു. മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ആക്ടിങ് ജനറൽ സെക്രട്ടറി ആൻസൺ ജെയിംസും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ബേബി തോമസും അവതരിപ്പിച്ചു.
കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 1,33,000 രൂപയുടെ ധനസഹായം അംഗങ്ങള്‍ക്ക് നൽകാന് വലിയ നേട്ടമായി സംഘടന വിലയിരുത്തി. വൈസ് പ്രസിഡൻറ് ജോണി തോമസ് സ്വാഗതവും വിഷ്ണു വാസ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാവിരുന്നും കുഞ്ഞിമുഹമ്മദ്, ദേവിക, ശ്രീജ (ദുബൈ) എന്നിവരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും കലാഭവൻ നസീബ് ടീം അവതരിപ്പിച്ച മിമിക്സ് പരേഡ് ആൻഡ് സ്റ്റേജ് ഷോയും ആഘോഷത്തിന് മാറ്റുകൂട്ടി. അനസ്, ബിനോയ്, സുമേഷ്, നിഷാന്ത്, ബാബു ജോസഫ്, റഫീഖ് കൊച്ചി, സിറാജ്, മാത്തുകുട്ടി, ലിബിയ ജെയ്സൺ, പത്മകുമാർ, അനു, ഷൈനി എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.