സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ ഓണാഘോഷം
text_fieldsറിയാദ്: സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ (എസ്.എം.സി.കെ) ‘ഓണം പൊന്നോണം 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ട്രഷറർ ബേബി തോമസ് സ്വാഗതവും വൈസ് പ്രസിഡൻറ് ജോണി തോമസ് നന്ദിയും പറഞ്ഞു. കോഓഡിനേറ്റർ ജിന്റോ തോമസ് ആമുഖ പ്രസംഗം നടത്തി.
മനുസ്മൃതി അബു, പുഷ്പരാജ്, ഡോ. റഷീദ്, ഫൈസൽ മുനീർ, ഷിജി ഫ്രാൻസിസ്, ബിനോയ് ഉലഹാന്നാൻ, അഹമ്മദ് കുട്ടി, ശിഹാബ് കൊട്ടുകാട്, സിദ്ധിഖ് തുവ്വൂർ, ഡോമനിക് സാവിയോ, മുഹമ്മദ് ഹബീബ്, കെ.പി. ബിനോയ്, റംഷീദ്, ജിൻഷാദ്, ഷമീർ, കബീർ, ബിനു തുടങ്ങിയവർ സംസാരിച്ചു.
അബു മാത്തൻ ജോർജിന് പോഗ്രാം കൺവീനവർ സിജോയ് ചാക്കോ ഉപഹാരം സമ്മാനിച്ചു. അബുമാത്തൻ ജോർജിനെ എക്സിക്യൂട്ടീവ് മെമ്പർ ജയ്സൺ തോമസ്, മനുസ്മൃതി അബുവിനെ കോഓഡിനേറ്റർ ശോശാമ്മ, ശിഹാബ് കൊട്ടുകാടിനെ പോഗ്രാം കൺവീനർ രഞ്ജു പാടത്, സിദ്ധിഖ് തുവ്വൂരിനെ ജോയിൻറ് ട്രഷറർ മുരുകൻ പിള്ള എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
ഗീത, അൻജു, ഫൗസി, ഫ്ലോറിൻ അനു, ജസ്റ്റിൻ, ജാൻസി, അബി, സൗമ്യ, രജിത, സുധി ജോബിൻ, ബാബു ജോസഫ്, ബിജി, നൗഷാദ് എന്നിവർ നേതൃത്വം നൽകി. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിനെ ആകർഷകമാക്കി.
ഷിജി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ലേഡീസ് വിങ് അവതരിപ്പിച്ച കൈകൊട്ടിക്കളിയും ഫ്യൂഷൻ ഡാൻസും സദസിന് പുതിയ ദൃശ്യാനുഭവമായിരുന്നു. അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ, പാട്ട്, കവിത എന്നിവയും ഹൃദ്യാനുഭവമായി. തങ്കച്ചൻ വർഗീസിന്റെ സംഗീത വിരുന്ന്, മാവേലി, പുലികളി, ശിങ്കാരി മേളം എന്നിവയും ആഘോഷങ്ങൾക്ക് പൊലിമയേകി. ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.