‘സാമൂഹികസുരക്ഷക്ക് ധാർമികജീവിതം’ കാമ്പയിന് ബുറൈദയിൽ തുടക്കമായി
text_fieldsബുറൈദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയതലത്തിൽ ‘സാമൂഹികസുരക്ഷക്ക് ധാർമികജീവിതം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ ബുറൈദ ഏരിയ ഉദ്ഘാടനം അൻവർ പി.എച്ച് നൂറനാട് നിർവഹിച്ചു. സുരക്ഷിത സമൂഹത്തിന് ധാർമികത അനിവാര്യമാണെന്നും ധാർമിക മൂല്യങ്ങളെ അവഗണിക്കുന്നത് മനുഷ്യസമൂഹത്തിന്റെ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദഹം അഭിപ്രായപ്പെട്ടു.
ബുറൈദ ഇസ്തിറാഹ മുനീറിയൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹസ്ക്കർ ഒതായി അധ്യക്ഷത വഹിച്ചു. വിശ്വാസവും അതിലൂന്നിയ കർമങ്ങളിൽ നിരതരായി, ധാർമിക മൂല്യങ്ങൾ മുറുകെപിടിച്ച് സാമുദായിക അതിർവരമ്പുകളെ മാനിച്ചുകൊണ്ട് മുന്നോട്ട് പോയാൽ മനുഷ്യന് സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കുമെന്നും എന്നാൽ ധാർമിക മൂല്യങ്ങൾക്കെതിരെ സംസാരിക്കുന്നവർ അഹങ്കാരത്തിന് അടിമപ്പെടുകയും മൂല്യങ്ങളെ അനിഷ്ടകരമായി കാണുകയും ചെയ്യുന്ന പ്രവണതയാണ് കണ്ട് വരുന്നതെന്നും ബുറൈദ ജാലിയാത്ത് പ്രബോധകൻ അബ്ദുറഹീം ഫാറൂഖി അഭിപ്രായപ്പെട്ടു.
അബ്ദുല്ലത്തീഫ് തച്ചംപ്പൊയിൽ (കെ.എം.സി.സി), പി.പി.എം. അശറഫ് കോഴിക്കോട് (ഒ.ഐ.സി.സി), നിഷാദ് പാലക്കാട് (പ്രവാസി സംഘം) എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ തിരൂർ ഖിറാഅത്ത് നിർവഹിച്ചു. താജുദ്ധീൻ കണ്ണൂർ സ്വാഗതവും സുൽഫീക്കർ ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.