ആലുവ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ റിയാദിൽ മരിച്ചു
text_fieldsറിയാദ്: സാമൂഹിക പ്രവർത്തകനായ ആലുവ സ്വദേശി റിയാദിൽ മരിച്ചു. ആലുവ ചാക്കൽ സുബൈർ അഹമ്മദ് (51) ആണ് റിയാദിലെ ആശുപത്രിയില മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ദിവസം ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച മരണം സംഭവിച്ചു.
റിയാദിൽ ലീഗ്രാൻഡ് കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. സമസ്ത ഇസ്ലാമിക് സെൻറർ റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. പിതാവ്: അഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: സ്വാബിറ. മക്കൾ: മുഹമ്മദ് ജാസിർ, സമീഹ, സ്വാലിഹ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹോദരൻ മുജീബിനോടൊപ്പം കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗമായ ദാറുസ്സലാം പ്രവർത്തകരായ സിദ്ദിഖ് തൂവൂർ, മുഹമ്മദ് കണ്ടക്കൈ, ഉസ്മാൻ പരീത് തുടങ്ങിയവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.