സോഫിയ ഷാജഹാെൻറ കവിതാസമാഹാരം ഷാർജ ബുക് ഫെസ്റ്റിൽ പ്രകാശനം ചെയ്യും
text_fieldsദമ്മാം: കവയിത്രിയും പ്രവാസിയുമായ സോഫിയ ഷാജഹാെൻറ ആറാമത്തെ കവിതാസമാഹാരം 'മഞ്ഞിൻചിറകുള്ള വെയിൽ ശലഭം' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. മാക്ബത് ബുക്സാണ് സമാഹാരം പുറത്തിറക്കുന്നത്. സംഗീത സംവിധായകൻ ജയചന്ദ്രനാണ് പുസ്തകത്തിെൻറ കവർപേജ് പുറത്തിറക്കിയത്. തിരക്കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ഹരികൃഷ്ണൻ കോർണാത്തിേൻറതാണ് അവതാരിക. മനോഹരമായ പ്രണയഭാഷ്യങ്ങളാണ് സോഫിയയുടെ കവിതകെളന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രണയയും വിരഹവും സമന്വയിക്കുന്ന കുഞ്ഞെഴുത്തുകളാണ് പുതിയ സമാഹാരത്തിലും ഉൾപ്പെട്ടിട്ടുള്ളത്. ഏതു ഭൂഖണ്ഡത്തിലെ, ഏതു ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടാലും, ഹൃദയാഭിവാദ്യങ്ങളോടെ സ്വീകരിക്കപ്പെടുന്ന നാട്യമില്ലാത്ത വരികളാണിതിൽ എന്ന് അവതാരകൻ അടിവരയിടുന്നു.
നീല വരയിലെ ചുവപ്പ്, ഒരില മാത്രമുള്ള വൃക്ഷം, നിന്നിലേക്ക് നടന്ന വാക്കുകൾ ഒറ്റമുറിവ്, ഒരേ പലമിടുപ്പുകൾ എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾ.
രണ്ടു തവണ കെ.സി. പിള്ള സ്മാരക പുരസ്കാരം, ദർപണം അവാർഡ്, പി.ടി. അബ്ദുറഹ്മാൻ സ്മാരക പുരസ്കാരം, ഇന്ത്യൻ അസോസിയേഷൻ ഷാർജ പുരസ്കാരം, േഗ്ലാബൽ മീഡിയ ഇവൻറ്സ് ദുൈബയുടെ ഗോൾഡൺ അച്ചീവ്മെൻറ് അവാർഡ്, ആർ.എസ്.സി കലാലയ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ സോഫിയയെ തേടിയെത്തിയിട്ടുണ്ട്. നിലവിൽ ദമ്മാം ദാറസ്സിഹ മെഡിക്കൽ സെൻററിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.