Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകത്തെ ഏറ്റവും വലിയ...

ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതിയുടെ പ്രവർത്തനം റിയാദിൽ തുടങ്ങി 

text_fields
bookmark_border
ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതിയുടെ പ്രവർത്തനം റിയാദിൽ തുടങ്ങി 
cancel

റിയാദ്​: ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി പ്രവർത്തനങ്ങൾക്ക്​  സൗദിയില്‍ തുടക്കമായി. റിയാദിലെ അല്‍ ഉയാന ഗ്രാമത്തിലാണ്  സർക്കാർ തലത്തിൽ ആദ്യ സൗരോര്‍ജ കമീഷന്‍ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്​.  ലോകത്ത് നിലവിലുള്ള സൗരോര്‍ജത്തി​​​​െൻറ പകുതിയും സൗദിയില്‍ ഉദ്​പാദിപ്പിക്കാനാണ്​ പദ്ധതി. ഇതിന് അന്താരാഷ്​ട്ര നിലവാരമുള്ള പാനലുകള്‍ നിർമിച്ച്​ കമീഷന്‍ ചെയ്യുന്ന പശ്ചിമേഷ്യയിലെ ആദ്യസ്ഥാപനമാണ്​  റിയാദില്‍ തുറന്നത്​. പദ്ധതി പൂര്‍ത്തിയാക്കാനായാല്‍ എണ്ണേതര ഊര്‍ജ സാധ്യതകളാണ് സൗദിക്ക് മുന്നില്‍ തുറക്കാന്‍ പോകുന്നത്. സൗരോർജ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി  200 ജിഗാവാട്ട് വൈദ്യുതിയുദ്​പാദിപ്പിക്കാൻ  ജപ്പാനിലെ സോഫ്റ്റ് ബാങ്കുമായി സൗദി കരാറൊപ്പിട്ടിട്ടുണ്ട്​. പദ്ധതിയുടെ ചെലവ് 200 ബില്യണ്‍‌‌ ഡോളറാണ്. 2030 ഒാടെയാണ്​ പദ്ധതി പൂർത്തിയാവുക.

സൗദിയുടെ സൗരോര്‍ജ സാധ്യത വിശാലമാണെന്ന്​ ദേശീയ സൗരോര്‍ജ കേന്ദ്രം തലവൻ ഡോ. ഹുസ്സാം കോന്‍കാര്‍  പറഞ്ഞു. യൂറോപിനോട് ഏറ്റവുമടുത്താണ് സൗദി. യൂറോപിനാണ് ഏറ്റവും കൂടുതല്‍ ഊര്‍ജം ആവശ്യമുള്ളത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അത്തരം ഒരു സാധ്യതയാണ് പുതുതായി തുറക്കാന്‍ പോകുന്നത്. ഇതിന് മാനുഷിക ഊര്‍ജവും ഉപയോഗപ്പെടുത്താനാകും ^അദ്ദേഹം പറഞ്ഞു. അന്താരാഷ്​ട്ര നിലവാരത്തില്‍ സോളാര്‍ പാനലുകള്‍ കമീഷന്‍ ചെയ്യാന്‍ അംഗീകാരമുളള പശ്​ചിമേഷ്യയിലെ ഏക സ്ഥാപനമാണിത്.  ലോകത്തെ ഏറ്റവും വലിയ എണ്ണയുദ്​പാദക രാജ്യമാണ് സൗദി. എണ്ണയുടെ സാധ്യതകൾക്ക്​ മങ്ങലേറ്റതോടെ പുതിയ വഴികൾ തേടുകയാണ്​ രാജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solarsaudigulf newsmalayalam news
News Summary - solar-saudi-gulf news
Next Story