കർഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവും റിപ്പബ്ലിക് ദിന സംഗമവും
text_fieldsപ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകം സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമത്തിൽ ഗണേശ് വടേരി
മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: സംഘ് കോർപറേറ്റ് വാഴ്ചയിൽനിന്നും ഇന്ത്യയെ വീണ്ടെടുക്കുക എന്ന തലക്കെട്ടിൽ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി സാംസ്കാരിക വേദി റിപ്പബ്ലിക് ദിന സംഗമം നടത്തി. വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന സംഗമത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേശ് വടേരി മുഖ്യപ്രഭാഷണം നടത്തി.
പൗരത്വ നിയമം, കാർഷിക ബിൽ, മനുഷ്യവിരുദ്ധ നിയമങ്ങൾ, സാമ്പത്തിക സംവരണം എന്നിവ ആവശ്യമായ ചർച്ചകൾ പോലുമില്ലാതെ ഏകാധിപത്യ നടപടികളിലൂടെയാണ് ഭരണകൂടം പാസാക്കിയെടുത്തത്. രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് ഭരണഘടനാ സ്ഥാപനങ്ങളും ഭരണാധികാരികളും തന്നെ നേതൃത്വം നൽകുന്ന അവസ്ഥയാണുള്ളത്. എന്നാൽ, കരുത്തുള്ള പ്രതിപക്ഷത്തിെൻറ അസാന്നിധ്യത്തിൽ കാമ്പസുകളിലെ വിദ്യാർഥികൾ, കർഷകർ, പൗരത്വ പ്രക്ഷോഭകർ എന്നിവരൊക്കെയാണ് യഥാർഥ പ്രതിപക്ഷമായി നില കൊള്ളുന്നത്. പ്രവാസി സാംസ്കാരിക വേദി വെസ്റ്റ് മേഖല പ്രസിഡൻറ് വി.എ. സമീഉല്ല അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ്, വൈസ് പ്രസിഡൻറ് അഡ്വ. റെജി എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. വിവിധ കല ദൃശ്യാവിഷ്കാരങ്ങൾ അരങ്ങേറി. ദുആ സലീം, ശിഹാബ് കുണ്ടൂർ, റുക്സാന ഇർഷാദ്, നജാത്തുല്ല എന്നിവർ നേതൃത്വം നൽകി. ബാരിഷ് ചെമ്പകശ്ശേരി സ്വാഗതവും അലി ആറളം നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.