‘സോളോ മോം ട്രാവലർ’ നാജി നൗഷിക്ക് ജുബൈലിൽ സ്വീകരണം നൽകി
text_fieldsജുബൈൽ: മൂന്നുമാസം നീണ്ട സൗദി സന്ദർശനത്തിനു ശേഷം കുവൈത്തിലേക്ക് യാത്രയാകുന്ന സോളോ ട്രാവലർ നാജി നൗഷിക്ക് ജുബൈലിൽ സ്വീകരണം നൽകി. യു.എ.ഇയിൽനിന്നും ഇന്ത്യയിലേക്കുള്ള യാത്രയുടെ ഭാഗമായാണ് നാജിയുടെ സൗദി സന്ദർശനം. സെപ്റ്റംബർ 23നാണ് നാജി സൗദിയിൽ എത്തിയത്. ഇവിടെ എത്തിയശേഷം 20,000 കിലോമീറ്ററോളം സൗദിക്കകത്ത് യാത്ര ചെയ്തു. ഏറെ വികാരഭരിതമായ നിമിഷങ്ങളാണ് സൗദി സമ്മാനിച്ചതെന്ന് യൂനിവേഴ്സൽ ടെസ്റ്റിങ് കമ്പനി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കവെ നാജി പറഞ്ഞു.
നേരത്തേ ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലും മറ്റു കേന്ദ്രങ്ങളിലും നാജിക്ക് സ്വീകരണം നൽകിയിരുന്നു. അബ്ദുൽ മജീദ് ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല, ശരവണൻ പെരിയ സ്വാമി (സൗദി തമിഴ് കൾചറൽ സെന്റർ), അബ്ദുൽ ഖയ്യൂം (ജനറൽ സെക്രട്ടറി, ബഹ്റൈൻ ഭാരതി തമിഴ് സംഘം), പ്രേം, കാർത്തിക്, പ്രസാദ്, സിക്കന്ദർ പാഷ (ജുബൈൽ തമിഴ് സംഘം), തേജ (പ്രസിഡന്റ് സൗദി തെലുഗു അസോസിയേഷൻ), അബ്ദുൽ സലാം (നവോദയ), തിലകൻ (ജുബൈൽ ബാഡ്മിന്റൺ ക്ലബ്), എൻ.ആർ.ടി.ഐ.എ, സിംബ, ജുബൈൽ ടോസ്റ്റ് മാസ്റ്റേഴ്സ്, മാഡ്രിഡ് ഫുട്ബാൾ ക്ലബ് എന്നിവയുടെ എക്സിക്യൂട്ടിവ് അംഗങ്ങൾ, റഫീഖ് (റിസാസ് മാനേജർ), സാബിക് ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള ആളുകൾ നാജിക്ക് യാതയയപ്പ് നൽകാനെത്തിയിരുന്നു. ഫാത്തിമ ബദറുദ്ദീൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.