ചിലർ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു –റിയാദ് ഒ.െഎ.സി.സി
text_fieldsറിയാദ്: ഇന്ത്യ ചരിത്രത്തിൽ ഭൂതകാലമില്ലാത്ത ശക്തികൾ ചരിത്രത്തെ വളച്ചൊടിച്ച് ആളുകളാകാൻ ശ്രമിക്കുന്ന ഒരു പുതിയ കാലത്താണ് ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് ഒ.ഐസി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ചരിത്രം വളച്ചൊടിക്കുന്നവരെ കരുതിയിരിക്കുകയും അവരെ തുറന്നുകാട്ടുകയും ചെയ്തില്ലെങ്കിൽ അത് മാതൃരാജ്യത്തോടു ചെയ്യുന്ന ക്രിമിനൽ കുറ്റമായി മാറുമെന്നും അവർ കൂട്ടിച്ചേർത്തു.
ബത്ഹയിലെ അപ്പോളോ ഡിമോറോ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷാദ് ആലംകോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെൻട്രൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ആമുഖപ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശിനിക്കടവ്, നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, യഹ്യ കൊടുങ്ങല്ലൂർ, ഷാനവാസ് മുനമ്പത്ത്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ റസാഖ് പൂക്കോട്ടുംപാടം, അസ്കർ കണ്ണൂർ, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, വിൻസെൻറ് കെ. ജോർജ് എന്നിവർ സംസാരിച്ചു. സ്വതന്ത്ര്യദിനാശംസകൾ നേർന്ന് നടത്തിയ കുട്ടികളുടെ പ്രഭാഷണ പരിപാടി ശ്രേദ്ധയമായി.
ഫാത്തിമത്ത് ഹർഷ, ജയലക്ഷ്മി, ഷാഹിയ ഷിറാസ്, അബ്ദുൽ അസീസ്, സഫ ഷിറാസ്, റാസിൻ ബിൻ റസാഖ്, ദയ ആൻ പ്രെഡിൻ എന്നീ കുട്ടികൾ പ്രസംഗിച്ചു. റിയാദിലെ ഗായകരായ ജലീൽ കൊച്ചിൻ, ഹനീഫ, തസ്നിം റിയാസ്, എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
പ്രവാസം അവസാനിപ്പിച്ചു പോകുന്ന സെൻട്രൽ കമ്മിറ്റി നിർവാഹക സമിതിയംഗം നാസർ മണ്ണാർക്കാടിന് ചടങ്ങിൽ പ്രസിഡൻറ് കുഞ്ഞി കുമ്പള ഒാർമഫലകം കൈമാറി.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അബ്ദുൽ കരീം കൊടുവള്ളി, ഷിജു കോട്ടയം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ബാലുക്കുട്ടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.