സൗദിയിൽ രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്നു; ഞായറാഴ്ച മാത്രം 119 പുതിയ കേസുകൾ
text_fieldsറിയാദ്: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. ഞായറാഴ്ച മാത്രം 119 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 511 ആയി. ഞായറാഴ്ച ഒരാൾ കൂടി സുഖം പ്രാപിച്ച് രോഗമുക്തരുടെ എണ്ണം 17 ആയി. മക്കയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്, 72. രണ്ടാം സ്ഥാനത്ത് റിയാദാണ്, 34. കഴിഞ്ഞ ദിവസങ്ങളിൽ റിയാദായിരുന്നു മുന്നിൽ.
ദമ്മാമിൽ നാലും, ഖത്വീഫിൽ നാലും, അൽഅഹ്സയിലും അൽഖോബാറിലും മൂന്നുവീതവും ദഹ്റാൻ, ഖസീം എന്നിവിടങ്ങളിൽ ഒാരോന്ന് വീതവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വടക്കൻ മേഖലയിലുൾപ്പെടുന്ന ഖസീം പ്രവിശ്യയിൽ ഇതാദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പുതിയ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് റിയാദിലാണ്, 200. രണ്ടാം സ്ഥാനത്ത് മക്കയാണ്. 141 രോഗികളെയാണ് ഇവിടെ സ്ഥിരീകരിച്ചത്. കിഴക്കൻ പ്രവിശ്യയിൽ 119 ആയി.
ജിദ്ദയിൽ 43, അസീറിൽ മൂന്ന്, ജീസാനിൽ രണ്ട്, അബഹ, മദീന, ഖസീം എന്നിവിടങ്ങളിൽ ഒാരോന്ന് വീതം ഇങ്ങനെയാണ് രോഗികളുടെ എണ്ണം. രോഗമുക്തരായ 17 പേർ ആശുപത്രി വിട്ടു. ബാക്കി 494 പേർ ചികിത്സയിലാണ്. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഞായറാഴ്ച അസുഖം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചതെന്ന് കണ്ടെത്തി. റിയാദിലും മക്കയിലും ഇതുണ്ടായി. ഇതിനാല്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. മക്കയില്‍ 72 പേര്‍ ഹോട്ടലില്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.