സൗദിയിൽ തിങ്കളാഴ്ച മരണം 22, രോഗികൾ 1881
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 22 പേർ മരിച്ചു. ആകെ മരണസംഖ്യ 525 ആയി ഉയർന്നു. മക്ക (4), ജിദ്ദ (13), ദമ്മാം (2), ബുറൈദ (1), തബൂക്ക് (2) എന്നിവിടങ്ങളിലാണ് മരണം. 1863 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 64306 ആയി. പുതുതായി 1881 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കോവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 87142 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22312 ആളുകൾ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 15854 േകാവിഡ് പരിശോധനകളാണ് നടന്നത്. ഇേതാടെ രാജ്യത്ത് ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 838,623 ആയി. തിങ്കളാഴ്ച നാല് പേർ മരിച്ചതിനാൽ മക്കയിൽ ആകെ മരണസംഖ്യ 224 ഉം 13 പേർ മരിച്ചതിനാൽ ജിദ്ദയിൽ 165 ഉം ആയി. കോവിഡ് വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 168 ആണ്.
പുതിയ രോഗികൾ:
റിയാദ് 668, ജിദ്ദ 293, ദമ്മാം 290, മക്ക 164, ജുബൈൽ 62, ഹുഫൂഫ് 39, മുസാഹ്മിയ 27, ഖത്വീഫ് 22, ഖുലൈസ് 21, അൽഖർജ് 20, മദീന 19, ഹാഇൽ 19, ത്വാഇഫ് 17, ദഹ്റാൻ 14, റിഫാഇ അൽജംഷ് 13, ഖോബാർ 11, വാദി ദവാസിർ 11, അബഹ 10, സഫ-്വ 10, തബൂക്ക് 9, നജ്റാൻ 8, ബീഷ 7, അഫീഫ് 7, ഹുത്ത ബനീ തമീം 7, ബുറൈദ 6, ഹഫർ അൽബാത്വിൻ 6, അറാർ 6, ശറൂറ 5, ദുർമ 5, ഹുറൈംല 5, അൽമജാരിദ 4, മഹായിൽ 4, റാസ തനൂറ 4, ബേഷ് 4, അൽകാമിൽ 4, മജ്മഅ 4, അൽറയീൻ 4, അൽനമാസ് 3, ഖമീസ് മുശൈത് 3, അൽഖഫ്ജി 3, അൽബത്ഹ 3, ലൈല 2, സുലൈയിൽ 3, സുൽഫി 3, നമീറ 2, അൽസഹൻ 2, ബിലാസ്മർ 2, റിജാൽ അൽമ 2, ജീസാൻ 2, അൽഖസ്റ 2, അൽഖുവയ്യ 2, ഹുത്ത സുദൈർ 2, റുവൈദ അൽഅർദ 2, അൽജഫർ 1, അൽഅയൂൻ 1, അൽഖൂസ്1, അഹദ് റുഫൈദ 1, അൽബഷായർ 1, നാരിയ 1, അൽഗസല 1, ഷംലി 1, അൽഹർദ് 1, അൽഅയ്ദാബി 1, യാദമഹ് 1, അൽഅർത്വാവിയ 1, ബിജാദിയ 1
മരണസംഖ്യ:
മക്ക 224, ജിദ്ദ 165, മദീന 50, റിയാദ് 30, ദമ്മാം 18, ഹുഫൂഫ് 6, അൽഖോബാർ 4, ത്വാഇഫ് 4, ജുബൈൽ 3, ബുറൈദ 4, ബീഷ 3, തബൂക്ക് 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.