കോവിഡ് ബാധിച്ച് മലയാളി മദീനയിൽ മരിച്ചു
text_fieldsമദീന: കോവിഡ് ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന മലയാളി വെള്ളിയാഴ്ച മദീനയിൽ മരിച്ചു. മലപ്പുറം മക്കരപറമ്പ് പഴമള്ളൂർ കട്ടുപ്പാറ സ്വദേശി അരീക്കത്ത് ഹംസ അബുബക്കർ (59) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് മദീന ഡോ. ഹാമിദ് സുലൈമാൻ അൽ അഹ്‌മദി ആശുപത്രിയിൽ ദിവസങ്ങളായി ചികിൽസയിലായിരുന്നു.
42 വർഷമായി അൽബൈക്ക് റെസ്റ്റോറൻറിൽ ജീവനക്കാരനാണ്. നേരത്തെ മക്കയിലെ അൽബൈക്ക് ശാഖയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം നിലവിൽ മദീന ഏരിയ മാനേജരായിരുന്നു. സുഹറാ ഉരുണിയൻ, സുനീറ അരീക്കത്ത് എന്നിവർ ഭാര്യമാരാണ്. മക്കൾ: അൻവറലി, അബദുൽ സൽമാൻ (ഇരുവരും ദുബൈ), റുബിയത്ത്,
അബ്ദുൽ മനാഫ്, ഹിദ, ഹിഷാം, യാസൻ. മരുമക്കൾ: ഷംന, ഷബീബ, ആസിഫ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ഉബൈദ്, സലാം, അലി, ഷരീഫ്, സൈനബ, സലീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കും. ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഏഴായി.
മദീനയിൽ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29), മക്കയിൽ മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവാല ഇപ്പു മുസ്ലിയാർ (മുഹമ്മദ് മുസ്ലിയാർ -57), റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാൻ (41), വിജയകുമാരന്‍ നായർ (51), ജിദ്ദയിൽ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56), ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാൻ (51) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ച മറ്റു ആറ് പേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.