Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യത്തെ പ്രതിരോധ...

രാജ്യത്തെ പ്രതിരോധ രംഗം ശക്തമാക്കും: കിരീടാവകാശി

text_fields
bookmark_border
രാജ്യത്തെ പ്രതിരോധ രംഗം ശക്തമാക്കും: കിരീടാവകാശി
cancel

റിയാദ്​: രാജ്യത്തെ പ്രതിരോധരംഗം ശക്തമാക്കുമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. റിയാദില്‍ നടന്ന ആദ്യ പ്രതിരോധ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ സംവിധാനങ്ങളും പദ്ധതികളും കാര്യക്ഷമമാക്കാനുള്ള വിവിധ സംരംഭങ്ങള്‍ക്കും തുടക്കമായി.


കൗണ്‍സിലി​​​െൻറ ചുമതലകളും പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ പ്രതിരോധ സംവിധാന രംഗത്തുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക ഈ കൗണ്‍സിലാണ്. ഇതിന്​ കീഴിലാണ് പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനും സേവനത്തിനുമുള്ള പദ്ധതികള്‍ രൂപവത്​കരിക്കുക. സംയുക്ത സൈനിക കൗണ്‍സിലിലേക്കുള്ള ബോര്‍ഡ് അംഗങ്ങളെയും കൗണ്‍സില്‍ തെരഞ്ഞെടുക്കും. രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തിന് തീരുമാനങ്ങളെടുക്കാനുള്ള സംവിധാനം കൗണ്‍സില്‍ വഴി മെച്ചപ്പെടും. വിവിധ സൈനിക സ്ഥാപനങ്ങള്‍, പ്രതിരോധ ചെലവുകള്‍, സൈനികരുടെ കാര്യക്ഷമത എന്നിവയും കൗണ്‍സില്‍ പരിശോധിക്കും. ഒപ്പം പ്രതിരോധ രംഗത്ത്​ സൈനിക സംവിധാനങ്ങളുടെ കാലാനുസൃത മാറ്റങ്ങള്‍ വരുത്തലും പുതിയ കൗണ്‍സിലിന് കീഴിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudigulf newsDefencesoudi news
News Summary - soudi-defence-soudi news-gulf news
Next Story