സൗദി ഇനി ഹരിതാഭമാകും
text_fieldsദമ്മാം: സൗദി ഹരിതവത്കരണ സംരംഭ സമ്മേളനത്തിെൻറ (സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറം) കൊടിയിറങ്ങിയ ശേഷവും അതിെൻറ സ്വാധീനം സൗദി ജനതക്കിടയിൽ ആഴത്തിൽ വേരോടിയതിെൻറ തെളിവാണെങ്ങും. സൗദിയെ ഹരിതാഭമാക്കൂ എന്ന മുദ്രാവാക്യവുമായി രാജ്യത്തുടനീളം വൃക്ഷതൈ നട്ടുപിടിപ്പിക്കാൻ കുടുംബങ്ങൾ വരെയാണ് കൂട്ടമായി രംഗത്തുള്ളത്. 'നമുക്ക് നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതുണ്ട്, അത് നമുക്ക് വീട്ടിൽനിന്ന് ആരംഭിക്കാം' സന്ദേശവുമായാണ് കുടുംബങ്ങളും ഇതിൽ ഭാഗമാകുന്നത്.
രാജ്യത്ത് മാലിന്യം ശേഖരിച്ച് സംസ്കരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ൈഹജാസ് പ്ലഗ്ഗേഴ്സ് എന്ന സന്നദ്ധ സംഘടനയാണ് സമൂഹത്തിെല അടിസ്ഥാന ഘടകത്തെ രംഗത്തിറക്കിയത്. കുട്ടികൾക്ക് ഉൾെപ്പടെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിെൻറയും വൃക്ഷങ്ങൾ സംരക്ഷിക്കേണ്ടതിെൻറയും പ്രാധാന്യവും പരിശീലനവും സംഘടന നൽകിക്കഴിഞ്ഞു. ആളുകളിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ഇൗ പരിപാടിക്ക് ലഭിക്കുന്നതെന്ന് സംഘാടക ഫത്മ ഫരീദ് പറഞ്ഞു. മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് പരിസ്ഥിതിക്കു മാത്രമല്ല മനുഷ്യശീലങ്ങളെ പരിശീലിപ്പിക്കാനുള്ള ഉപാധികൂടിയാെണന്ന് അവർ പറഞ്ഞു.
ഒരു മരം വെച്ചുപിടിപ്പിക്കുന്നതിലൂടെ നമുക്കു പിന്നിൽ സഞ്ചരിക്കുന്നവർക്കായി നാം എന്തോ കരുതിവെക്കുന്നുവെന്ന തോന്നലുണ്ടാക്കാൻ ഉപകരിക്കും. ഒപ്പം സമൂഹത്തെ ഒറ്റെക്കട്ടായി അണിനിരത്താനും ക്രിയാത്മക ശക്തിയാക്കാനും സാധിക്കും. ആഗോള താപനത്തെ ചെറുക്കാനും ആഗോള താപനിലയിലെ വർധന പരിമിതപ്പെടുത്താനും ഒരു ആഗോള പ്രവണത രൂപപ്പെട്ടിട്ടുണ്ടെന്ന് ഹെജാസ് പ്ലഗ്ഗേഴ്സിലെ ഗുണനിലവാര വികസന വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽ-റൂഖി പറഞ്ഞു. 10 ശതകോടി മരങ്ങൾ നട്ടുപിടിപ്പിക്കുക, 40 ദശലക്ഷം ഹെക്ടർ പുനഃസ്ഥാപിക്കുക, മരങ്ങൾ നിറഞ്ഞ ഭൂവിസ്തൃതി 12 മടങ്ങ് വർധിപ്പിക്കുക, ആഗോളതലത്തിൽ ആവശ്യമുള്ളതിെൻറ നാലു ശതമാനം കാർബൺ ബഹിർഗമനം കുറക്കുക എന്നിവയാണ് സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സൗദി ഗ്രീൻ ഇനിഷ്യേറ്റിവിെൻറയും മിഡിലീസ്റ്റ് ഇനിഷ്യേറ്റിവിെൻറയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പൊതുസമൂഹം ആവേശപൂർവം രംഗത്തുവരുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞ ദേശീയദിനം ആഘോഷിക്കുന്നതിനായി ആരംഭിച്ച 'ഖുദർ യാദർന' (ഗ്രീനർ ഹോം) പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് റിയാദ് നിവാസികൾ വൃക്ഷത്തൈ നടീൽ പദ്ധതിയിൽ പങ്കാളികളായി. സൗദി അറേബ്യയുടെ ഭൂപടത്തിെൻറ ആകൃതിയിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. 1,70,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഇത്. വിമാനത്തിൽ രാജ്യത്തേക്ക് എത്തുന്നവർക്ക് കുളിർമ നൽകുന്ന ഒരു കാഴ്ചകൂടിയായി ഇതു മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.