മലേഷ്യയിലേക്ക് സൗദി കോവിഡ് പ്രതിരോധ വൈദ്യസഹായം അയച്ചു
text_fieldsറിയാദ്: കോവിഡ് പകർച്ചവ്യാധിയെ നേരിടാൻ മലേഷ്യയെ സഹായിക്കാനായി സൗദി അറേബ്യ ആദ്യബാച്ച് വൈദ്യസഹായം അയച്ചു.
രാജ്യത്തെ ചാരിറ്റി വിഭാഗമായ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) മുഖേനയാണ് സഹായം അയച്ചത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദേശങ്ങളെ തുടർന്നാണ് സഹായം.
വ്യാഴാഴ്ച രാവിലെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ക്വാലാലംപുർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് രണ്ടു വിമാനങ്ങളിലായാണ് അവശ്യ മെഡിക്കൽ സാധനങ്ങളും ഉപകരണങ്ങളും കയറ്റി അയച്ചതെന്ന് സൗദി പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു. അംഗീകൃത അന്താരാഷ്ട്ര വാക്സിൻ നിർമാതാക്കളുമായുള്ള കരാറിലൂടെ തുനീഷ്യൻ വിദേശകാര്യമന്ത്രിയുടെ ഓഫിസിെൻറ സഹകരണത്തോടെ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഉടനെ സൗദി മലേഷ്യയിലെത്തിക്കും.
ഇരുരാജ്യവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളോടുള്ള മാനുഷിക പരിഗണനയും മുൻനിർത്തിയാണ് സൗദിയുടെ മലേഷ്യക്കുവേണ്ടിയുള്ള സഹായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.