ബിരുദ വിദ്യാർഥികൾക്ക് സ്പേസ് പരിശീലനം
text_fieldsജുബൈൽ: സൗദി സ്പേസ് കമീഷൻ, എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായി സഹകരിച്ച് ബഹിരാകാശ സാങ്കേതിക വിദ്യയിൽ ആദ്യത്തെ പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. ബിരുദ വിദ്യാർഥികൾക്കും ബഹിരാകാശശാസ്ത്രം പഠിക്കാൻ താൽപര്യമുള്ളവർക്കുമായി സംഘടിപ്പിക്കുന്ന പരിശീലനം മേഖലയിലെ വിദ്യാഭ്യാസ നിലവാരവും പ്രായോഗിക അറിവും തൊഴിലും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ്. വിദഗ്ധരുടെ മേൽനോട്ടത്തിൽ ബഹിരാകാശ ശാസ്ത്രത്തിേൻറയും സാങ്കേതിക വിദ്യയുടെയും അടിസ്ഥാനകാര്യങ്ങളിലാണ് പരിശീലനം. ബഹിരാകാശ മേഖലയിലെ ദേശീയ കേഡർമാരെ പരിശീലിപ്പിക്കാനും തൊഴിലവസരം നൽകാനുമായി സൗദി കമീഷനും എയർബസും തമ്മിൽ കഴിഞ്ഞ ഒക്ടോബറിൽ പങ്കാളിത്ത കരാറിൽ ഒപ്പിട്ടിരുന്നു.
ദേശീയ മാനുഷിക കഴിവ് വികസിപ്പിച്ച് തൊഴിൽ വിപണിയിലേക്ക് യോഗ്യരാക്കുന്നതിലൂടെ രാജ്യത്തിെൻറ 'വിഷൻ 2030' പൂർത്തീകരണവും ലക്ഷ്യമാണ്. സ്പേസ് 101 പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കാം : https://initiativesportal.saudispace.gov.sa/ar/user/login?destination=/a... ആഗോളതലത്തിൽ രാജ്യത്തിെൻറ ഔന്നിത്യം വർധിപ്പിക്കുന്നതിന് സൗദി സ്പേസ് കമീഷൻ കഴിഞ്ഞമാസം ഇൻറർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷനിൽ ചേർന്നു. അന്തർദേശീയ ബഹിരാകാശ മേഖലയിൽ രാജ്യത്തിെൻറ പങ്ക് വർധിപ്പിക്കാനും വളർച്ചയെ ഉത്തേജിപ്പിക്കാനും ഭാവിതലമുറയെ പ്രചോദിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. ബഹിരാകാശ സാങ്കേതികവിദ്യകളിൽനിന്നും ലഭിക്കുന്ന നേട്ടം പരമാവധി പ്രയോജനപ്പെടുത്താനും അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണത്തിനുമുള്ള പുതിയ അധ്യായമാണ് ഫെഡറേഷൻ അംഗത്വത്തിലൂടെ സാധ്യമായതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.