സൗദിയിൽനിന്നുള്ള വിമാനങ്ങളിൽ അനർഹർക്ക് സീറ്റ് ലഭിക്കുന്നതായി ആക്ഷേപം
text_fieldsറിയാദ്: സൗദിയിൽനിന്ന് ഇന്ത്യയിേലക്ക് പോകുന്ന എയർ ഇന്ത്യ വിമാനങ്ങളിൽ അനർഹർ സീറ്റ് തരപ്പെടുത്തുന്നതായി വ്യാപക ആക്ഷേപം. ദമ്മാം, റിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇതിനകം പോയ വിമാനങ്ങളിലെല്ലാം ഇത്തരം അവിഹിത ഇടപെടലുകൾ നടന്നതായാണ് പരാതികൾ ഉയരുന്നത്.
കേരളത്തിലേക്കുള്ള വിമാനങ്ങളിലാണത്രെ ഇത് കൂടുതൽ. ദമ്മാമിൽനിന്നും റിയാദിൽനിന്നും കഴിഞ്ഞയാഴ്ചയും ഇൗയാഴ്ചയും പോയ വിമാനങ്ങളിൽ ഗർഭിണികളോ രോഗികളോ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിൽ ആയവരൊ അല്ലാത്ത ചിലരെങ്കിലും കടന്നുകൂടിയിട്ടുണ്ട്. എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചും സ്വാധീനം ചെലുത്തിയുമാണ് പട്ടികയിൽ ഇങ്ങനെ ഇടം പിടിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പലരും ആക്ഷേപം ഉന്നയിക്കുന്നത്.
രോഗികളായ നിരവധി പേർ ഇനിയും പട്ടികയിൽ ഇടം കിട്ടാതെ പുറത്താകുേമ്പാഴോണ് അനർഹരായ പലരും പോകുന്നതത്രെ. റിയാദിൽനിന്ന് കണ്ണൂരിലേക്ക് പോയ വിമാനത്തിൽ ഇതുപോലെ നിരവധി അനർഹർ കടന്നുകൂടിയതായി വ്യാപകമായ ആക്ഷേപം ഉയർന്നിരിക്കുകയാണ്. നാട്ടിൽ ഉറ്റവർ മരിച്ചതറിഞ്ഞ് പോകാനിരുന്നവരെ പോലും കൊണ്ടുപോയില്ലെന്നും പരക്കെ പ്രചാരണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.