ഹജ്ജ് പെർമിറ്റില്ലാത്തവരെ തടയാൻ മീഖാത്തുകളിൽ പ്രത്യേക സേന
text_fieldsമക്ക: ഹജ്ജ് അനുമതി പത്രം ഇല്ലാത്ത തീർഥാടകരുടെ വരവ് തടയാൻ മീഖാത്തുകളിൽ പ്രത്യേക സേനയുണ്ടാകുമെന്ന് പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. മക്കയിൽ ഹജ്ജ് സുരക്ഷമേധാവികളുടെ വാർത്താസമ്മേളനത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷയും ക്രമസമാധാനവും തകർക്കുന്ന എന്തും നേരിടാൻ സുരക്ഷാ സേന സജ്ജമാണ്.
തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും തടയും. ഹജ്ജിെൻറ ഉദ്ദേശ്യങ്ങൾക്കായി പൂർണമായും സ്വന്തത്തെ സമർപ്പിക്കാൻ തീർഥാടകരോട് പൊതുസുരക്ഷ മേധാവി ആഹ്വാനം ചെയ്തു. തീർഥാടകരുടെയും മശാഇറുകളുടെയും രാജ്യത്തിെൻറയും സുരക്ഷ ചുവപ്പ് വരയാണ്. സുരക്ഷയെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ സുരക്ഷാസേന ശക്തമായി നേരിടുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
സുരക്ഷ പദ്ധതികളുടെ ഗുണനിലവാരം ഉയർത്തുകയാണ് സുരക്ഷാസേനയുടെ ലക്ഷ്യം. മുൻകാല പദ്ധതികളുടെ പഠനത്തിെൻറയും വിലയിരുത്തലിെൻറയും അടിസ്ഥാനത്തിലാണ് എല്ലാ സുരക്ഷാ, ട്രാഫിക് പ്ലാനുകളും തയ്യാറാക്കിയത്. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ തുടരും. നിർദേശങ്ങൾ പാലിക്കാനും പെർമിറ്റുകൾ നേടാനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
140 വ്യാജ ഹജ്ജ് സ്ഥാപനങ്ങളെ ഇതുവരെ പിടികൂടി. നിയമലംഘകരായ തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച 64 പേരെ അറസ്റ്റു ചെയ്തു. പ്രവേശന അനുമതിയില്ലാത്ത 97,664 വാഹനങ്ങൾ മക്ക പ്രവേശന കവാടങ്ങളിൽ തിരിച്ചയച്ചു.
പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാനോ ജോലി ചെയ്യാനോ അനുമതി നൽകുന്ന പെർമിറ്റ് കൈവശം വെക്കാത്തവരും മക്കയിലെ താമസക്കാരുമല്ലാത്ത 1,71,587 പേരെ തിരിച്ചയച്ചു. ഹജ്ജ് നിയമങ്ങൾ ലംഘിച്ച 4,032 പേരെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തതായും പൊതുസുരക്ഷ മേധാവി പറഞ്ഞു.
എല്ലാത്തരം പരാതികളും റിപ്പോർട്ടുകളും നിരീക്ഷിക്കപ്പെടുന്നുണ്ട്. ദ്രുതഗതിയിൽ നടപടികളെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ രാപ്പകലില്ലാതെ സുരക്ഷ വിഭാഗത്തിെൻറ സാന്നിധ്യമുണ്ടാകും. തീർഥാടകരുടെ സുരക്ഷിതത്വത്തെയും സുരക്ഷയെയും ബാധിക്കുന്ന കുറ്റകൃത്യങ്ങളും പ്രതികൂലമായ പ്രതിഭാസങ്ങളും തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.