പ്രായമായ സ്ത്രീകൾക്ക് ഹറമിൽ നമസ്കാരത്തിന് പ്രത്യേക സ്ഥലം
text_fieldsജിദ്ദ: പ്രായമായ സ്ത്രീകൾക്ക് മക്ക ഹറമിൽ നമസ്കാരത്തിന് പ്രത്യേക സ്ഥലം. ഇരുഹറം കാര്യാലയമാണ് താഴത്തെ നിലയിൽ 88 കവാടത്തിനടുത്ത് എല്ലാ സേവനങ്ങളോടുംകൂടിയ സ്ഥലം പ്രായമായ സ്ത്രീകൾക്ക് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനവേളയിൽ ഭക്ഷണം, സംസം, ഖുർആൻ കോപ്പികൾ, ശൈത്യകാല വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. ഇരുഹറം കാര്യാലയ മേധാവിയുടെ നിർദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു സ്ഥലം പ്രായമായ സ്ത്രീകൾക്ക് ഒരുക്കിയിരിക്കുന്നതെന്ന് വനിത സാമൂഹിക സന്നദ്ധ മാനുഷിക സേവന ഏജൻസി പറഞ്ഞു.
പ്രായമായവർക്ക് വേണ്ട എല്ലാ സേവനങ്ങളും സ്ഥലത്ത് ലഭ്യമാണ്. ഹറമിലെത്തുന്ന പ്രായമായ സ്ത്രീകൾക്ക് ആശ്വാസം നൽകാനും അവർക്ക് ആരാധനകൾ നടത്താൻ വേഗത്തിൽ സൗകര്യമൊരുക്കുന്നതിനുമാണ് പ്രത്യേക സ്ഥലമൊരുക്കിയിരിക്കുന്നതെന്ന് വനിത സാമൂഹിക സന്നദ്ധ മാനുഷിക സേവന ഏജൻസി അണ്ടർ സെക്രട്ടറി ഡോ. അബീർ ബിൻത് മുഹമ്മദ് അൽജുഫൈർ പറഞ്ഞു. സ്ത്രീകൾക്കായുള്ള സേവനങ്ങൾ മികച്ചതാക്കുന്നതിനാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.